സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: സിനിമ മേഖലയിലില്‍ നിന്നും ഉയര്‍ന്നു വരുന്ന ഇത്തരം ആക്ഷേപങ്ങള്‍ ആദ്യമായിട്ടല്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. Also Read ; സ്റ്റെയര്‍കേസിലെ കൈവരിയില്‍ തല കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന ആരോപണവിധേയര്‍ എത്ര ഉന്നതരായാലും നിയമം നിയമത്തിന് വഴിക്ക് പോകണം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണോ എന്ന് സിപിഐഎം തീരുമാനിക്കട്ടെയെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം സുരേഷ് ഗോപി എപ്പോഴും ഒരു […]

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 11 മണിക്ക് ; ശശിതരൂര്‍ അടക്കം 7 എംപിമാര്‍ക്ക് പങ്കെടുക്കാനാകില്ല , ഭൂരിപക്ഷം ഇല്ലാതെ പ്രതിപക്ഷം

ഡല്‍ഹി: ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കാനിരിക്കെ നിലവിലെ അംഗബലം അനുസരിച്ച് ഭരണപക്ഷത്തിന് അനുകൂലമായിരിക്കെ പ്രതിപക്ഷത്തിനുള്ള തിരിച്ചടി കൂടുതല്‍ ശക്തമാകും. ശശി തരൂര്‍ അടക്കമുള്ള പ്രതിപക്ഷത്തുള്ള ചില എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്യാത്ത സാഹതര്യത്തില്‍ ഇവര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ലെന്നാണ് വിവരം. Also Read ; സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍ ഇന്ത്യ സഖ്യത്തിലെ 232 എംപിമാരില്‍ അഞ്ചുപേരും രണ്ട് സ്വതന്ത്ര എംപിമാരുമടക്കം ആകെ ഏഴുപേര്‍ […]

പ്രോ ടേം സ്പീക്കര്‍ പാനലില്‍ നിന്ന് പിന്‍മാറി ഇന്‍ഡ്യാ സഖ്യം

ന്യൂഡല്‍ഹി: പ്രോ ടേം സ്പീക്കറുടെ പാനലില്‍ നിന്ന് ഇന്‍ഡ്യ സഖ്യം പിന്‍മാറി. കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്‍ഡ്യ സഖ്യത്തിന്റെ  തീരുമാനം. Also Read ; പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങുന്നു; മലബാറില്‍ സീറ്റില്ലാതെ പതിനായിരങ്ങള്‍ പ്രോ ടേം സ്പീക്കര്‍ പദവി നല്‍കാത്തതിലൂടെ അര്‍ഹതപ്പെട്ട അവസരമാണ് തനിക്ക് നിഷേധിച്ചതെന്ന് കൊടിക്കുന്നില്‍ സുരേഷ് മുന്‍പ് പറഞ്ഞിരുന്നു. വിഷയത്തില്‍ ജാതി അധിക്ഷേപം ഉണ്ടായെന്ന ആരോപണവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. തന്നേക്കാള്‍ ജൂനിയറായ ഒരാളെ നിര്‍ത്തിയാണ് ഒഴിവാക്കല്‍. Join […]

കെ പി സി സി അധ്യക്ഷനാകാൻ ആഗ്രഹം പ്രകടിപ്പിച്ച് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് തുറന്നു പറഞ്ഞ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ പ്രവർത്തിക്കണമെന്ന ആവശ്യം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.കെപിസിസി അധ്യക്ഷനാകാൻ ആഗ്രഹമുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആഗ്രഹം പലപ്പോഴും പ്രകടിപ്പിച്ചെങ്കിലും നടന്നില്ല. Also Read;സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത അടുത്ത തവണ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭയിലേക്ക് തുടർച്ചയായി മത്സരിക്കാൻ കടിച്ചുതൂങ്ങി കിടക്കുന്ന ആളല്ല താൻ. ഈ തെരഞ്ഞെടുപ്പിൽ ഒഴിവാക്കണമെന്ന നിലപാട് നേതാക്കളെയും അറിയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് ഒരു സ്വകാര്യ ചാനലിൽ പറഞ്ഞു.