സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല്  ജീവനക്കാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. Also Read ; കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ് സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ […]

‘ആരാണ് മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത്, മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം’; വിമര്‍ശിച്ച് കൊല്ലം സിപിഐഎം ജില്ലാകമ്മിറ്റി

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം കൊല്ലം ജില്ലാകമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനത്തോടുള്ള മുഖ്യമന്ത്രിയുടെ സമീപനത്തിനെതിരെയും കമ്മിറ്റിയില്‍ അംഗങ്ങള്‍ അതൃപ്തി പരസ്യമാക്കി. Also Read ; ‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു മന്ത്രിസഭ ഉടന്‍ പുനഃസംഘടിപ്പിക്കണം. തോമസ് ഐസക്കിനെ രണ്ടാം പിണറായി സര്‍ക്കാരില്‍ ഉള്‍പ്പെടുത്താമായിരുന്നു. പരിചയസമ്പത്തില്ലാത്ത […]

കൊല്ലത്ത് കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: കാര്‍ കത്തി വീണ്ടും അപകടം. ചാത്തന്നൂര്‍ ശീമാട്ടി ജങ്ഷനില്‍ കാര്‍ കത്തി ഒരാള്‍ക്ക് ദാരുണാന്ത്യം. നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് സംഭവം. കൊല്ലം സ്വദേശിയുടെ പേരിലുള്ള വാഹനമാണ് കത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം    

കൊല്ലത്ത് വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു. Also Read; അക്കരയിരുന്ന ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ […]

റെയില്‍വേ ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു ; യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു

കൊല്ലം: ട്രെയില്‍ തട്ടി യുവാവും യുവതിയും മരിച്ചു.റെയില്‍വേ ട്രാക്കിലുടെ നടക്കുകയായിരുന്ന ഇരുവരും ട്രെയിന്‍ വരുന്നത് കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് നില്‍ക്കുകയായിരുന്നു. പിന്നാലെ വന്ന ട്രെയിന്‍ ഇരുവരേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.കൊല്ലത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസാണ് ഇടിച്ചത്. Also Read ; പെണ്‍കുട്ടിയെ മര്‍ദിച്ചത് ഫോണ്‍ ചാറ്റ് പിടികൂടിയതിന്, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുലിന്റെ അമ്മ കല്ലുംതാഴം റെയില്‍വേ ഗേറ്റിനു സമീപം പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലില്‍വെച്ച് വൈകുന്നേരം 5.30നായിരുന്നു അപകടം ഉണ്ടായത്. റെയില്‍ ട്രാക്കിന് സമീപത്തുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെ […]

കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കൊല്ലം: പരവൂര്‍ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരന്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഷിഗെല്ലയെ തുടര്‍ന്നാണോ കുട്ടി മരിച്ചതെന്നറിയാന്‍ ആരോഗ്യവകുപ്പ് വിശദപരിശോധന നടത്തിവരികയാണ്. Also Read ; വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം പരവൂര്‍ കോട്ടപ്പുറം സ്വദേശികളായ ദമ്പതിമാരുടെ അഞ്ചുവയസ്സുള്ള കുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കോട്ടപ്പുറം ഗവ. എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു. തിങ്കളാഴ്ച […]

അച്ഛനെയും രണ്ട് മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കൊല്ലം: കൊല്ലം പട്ടത്താനത്ത് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെ ജവഹര്‍ നഗര്‍ സ്വദേശി ജോസ് പ്രമോദ് (41), മക്കള്‍ ദേവനാരായണ്‍ (9), ദേവനന്ദ (4) എന്നിവരെയാണ് വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസും ഭാര്യ ലക്ഷ്മിയും തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. Also Read ; ചില യാഥാര്‍ത്ഥൃം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത് : എം […]

  • 1
  • 2