October 16, 2025

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായവും മകന് സര്‍ക്കാര്‍ ജോലിയും നല്‍കും

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കൂടാതെ മകന് സര്‍ക്കാര്‍ ജോലിയും നല്‍കും. വീടുനിര്‍മ്മിച്ചു നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നേരത്തെ ബിന്ദുവിന്റെ കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ നാഷണല്‍ സര്‍വീസ് സ്‌കീം തീരുമാനിച്ചിരുന്നു. ബിന്ദുവിന്റെ മകന്‍ നവനീതിന് ദേവസ്വം ബോര്‍ഡിലാണ് ജോലി നല്‍കുക. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് മന്ത്രിസഭ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ […]

പത്ത് ദിവസത്തിനകം ബിന്ദുവിന്റെ വീടുപണി പൂര്‍ത്തിയാക്കും, മകന് സര്‍ക്കാര്‍ സ്ഥിരം ജോലി നല്‍കണം: ചാണ്ടി ഉമ്മന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ച സംഭവത്തില്‍ ബിന്ദുവിന്റെ മകന്‍ നവനീതിന് സ്ഥിരം ജോലി നല്‍കണമെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നവനീതിന് താല്‍ക്കാലിക ജോലി നല്‍കി പറ്റിക്കാമെന്ന് കരുതേണ്ട. സര്‍ക്കാര്‍ രക്ഷപ്പെടാമെന്ന് കരുതരുത്. ശക്തമായി പ്രതിപക്ഷം ഇതിന്റെ പിന്നാലെയുണ്ടെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍’ വഴി ബിന്ദുവിന്റെ കുടുംബതത്തിന് നല്‍കാമെന്ന് പ്രഖ്യാപിച്ച അഞ്ച് ലക്ഷം […]

കാലപ്പഴക്കമുണ്ടായിരുന്നെങ്കില്‍ കെട്ടിടം പൊളിച്ചു മാറ്റണമായിരുന്നു; സണ്ണി ജോസഫ് എംഎല്‍എ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്നുവീണ സംഭവം ആരോഗ്യരംഗത്തെ തകര്‍ച്ചയുടെ പര്യായമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ആരോഗ്യരംഗത്തെ അരക്ഷിതാവസ്ഥയാണ് വെളിവായതെന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കെട്ടിടം ആയതുകൊണ്ടാണ് ആളുകള്‍ക്ക് പരിക്കുപറ്റിയതെന്നും സണ്ണി ജോസഫ് പറഞ്ഞു. Also Read; കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം കെട്ടിടത്തിന് കാലപ്പഴക്കം ഉണ്ടായിരുന്നെങ്കില്‍ പൊളിച്ചു മാറ്റണമായിരുന്നു. ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തികഞ്ഞ പരാജയമാണ്. അപാകതകളെ മന്ത്രിമാര്‍ എത്ര തേച്ചു മായ്ച്ചു കളയാന്‍ ശ്രമിച്ചാലും നടക്കില്ല. പോരായ്മകള്‍ സമ്മതിച്ച് […]

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ സംഭവം; ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം പൊളിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്ത്രീയെ കണ്ടെത്തിയത്. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. അപകടമുണ്ടായി രണ്ടര മണിക്കൂറിന് ശേഷമാണ് ഇവരെ പുറത്തെടുത്തത്. മകള്‍ക്ക് കൂട്ടിരിക്കാനാണ് ബിന്ദു മെഡിക്കല്‍ കോളജിലെത്തിയത്. ബിന്ദുവിന്റെ മകള്‍ ട്രോമാ കെയറില്‍ ചികിത്സയിലാണ്. ബിന്ദുവിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുത്ത ശേഷം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നാണ് […]