ബിജെപിയുടെ ക്രൈസ്തവ ഗൃഹസന്ദര്‍ശനം യൂദാസിന്റെ ചുംബനം: കെ സുധാകരന്‍
തിരുവനന്തപുരം: ക്രൈസ്തവരെ സന്ദര്‍ശിക്കുന്ന ബിജെപിയുടേത് സ്‌നേഹയാത്രയല്ലെന്നും മുപ്പതുവെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ ചുംബനമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായായാണ് ഈ സന്ദര്‍ശനം. സംഘപരിവാറിന് ന്യൂനപക്ഷങ്ങളെ ഒറ്റുകൊടുത്ത ചരിത്രം മാത്രമേയുള്ളൂ എന്നും സുധാകരന്‍ പറഞ്ഞു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കുരിശുമല കയറിയും ക്രിസ്തുമസ് കേക്കുമായി വീടുകളില്‍ കയറിയിറങ്ങിയും റബര്‍ വില 200 രൂപയാക്കാമെന്നു മോഹിപ്പിച്ചും ക്രൈസ്തവരെ പാട്ടിലാക്കാന്‍ കേരളത്തിലെ ബിജെപിക്കാര്‍ ഓടിനടക്കുകയാണ്. എന്നാല്‍ മണിപ്പൂരില്‍ ക്രിസ്ത്യാനികളുടെ കൂട്ടക്കൊല […]