November 21, 2024

വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം; നിയമനത്തിന് പകരം വിരമിച്ചവരെ ദിവസക്കൂലിക്ക് വെക്കാന്‍ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മാറി മണ്‍സൂണ്‍ കാലത്തിലേക്ക് കടക്കാനൊരുങ്ങവേ വൈദ്യുതി ബോര്‍ഡില്‍ രൂക്ഷമായ തൊഴിലാളി ക്ഷാമം. വൈദ്യുതിബോര്‍ഡില്‍ ഈ മേയ് 31ന് മാത്രം വിരമിക്കാനൊരുങ്ങുന്നത് 1099 പേരാണ്. കഴിഞ്ഞ മേയില്‍ 899 പേര്‍ വിരമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആകെ 1300 പേരും. പുതിയ നിയമനങ്ങള്‍ നടക്കാത്തതിനാല്‍ ലൈന്‍മാന്‍മാരുടെ വലിയ കുറവുണ്ട്. രൂക്ഷമായ പ്രതിസന്ധിയാണ് ഇതുണ്ടാക്കുന്നത്. Also Read ;സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ […]

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 100 ദശലക്ഷത്തിന് താഴെ : മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും

തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും കുറവ്. ഇന്നലെ ആകെ ഉപഭോഗം 95.69 ദശലക്ഷം യൂണിറ്റാണ്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്.പ്രതിദിന ഉപഭോഗം ഇത്തരത്തില്‍ കുറഞ്ഞതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്തും.പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു. 4585 മെഗാവാട്ട് ആണ് ഇന്നലത്തെ ആവശ്യകത.ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. എന്നാല്‍ പീക് ആവശ്യകത ഉയര്‍ന്നു നില്‍ക്കുന്ന മലബാറിലെ ചില സബ്‌സ്റ്റേഷന്‍ പരിധികളില്‍ നിയന്ത്രണം […]

സോളാര്‍: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണം തള്ളി കെ.എസ്.ഇ.ബി

തിരുവനന്തപുരം: വീട്ടില്‍ സോളാര്‍ സ്ഥാപിച്ചിട്ടും അമിത ബില്‍ ലഭിച്ചെന്നും കെ.എസ്.ഇ.ബി കാട്ടുകള്ളന്മാരാണെന്നുമുള്ള മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയുടെ ആരോപണത്തില്‍ വിശദീകരണവുമായി കെ.എസ്.ഇ.ബി. ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലേ നല്‍കിയിട്ടുള്ളു. Also Read ;മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം അഞ്ച് കിലോവാട്ട് ശേഷിയുള്ള ഓണ്‍ഗ്രിഡ് സൗരോര്‍ജ നിലയമാണ് അവര്‍ സ്ഥാപിച്ചിട്ടുള്ളത്. ഏപ്രിലില്‍ 557 യൂനിറ്റാണ് ഉല്‍പാദിപ്പിച്ചത്. തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂനിറ്റ് ഗ്രിഡിലേക്ക് നല്‍കി. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ -399 യൂനിറ്റ്, […]

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് മാത്രമാണ് വൈദ്യുതി നിയന്ത്രണമുള്ളത്. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു. Also Read; ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം : മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍ ഇന്നലെ മണ്ണാര്‍ക്കാട് മേഖലയില്‍ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടെന്നും ഒരൊറ്റ ദിവസം കൊണ്ട് […]

മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണം , ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം : കെഎസ്ഇബി

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം വേണമെന്ന നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളില്‍ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.അതുപോലെ പീക്ക് ടൈമില്‍ സ്വയം ഉപഭോഗം കുറക്കാന്‍ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. Also Read ; നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്. എങ്ങനെ എപ്പോള്‍ നിയന്ത്രണം കൊണ്ട് വരണം എന്നതില്‍ […]

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഇല്ല : വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കെഎസ്ഇബി അറിയിക്കണമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ന് മന്ത്രി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.നിലവില്‍ സംസ്ഥാനത്ത് ലോഡ്‌ഷെഡിങിന്റെ സാഹചര്യമില്ലെന്നും എന്നാല്‍ ചില ഇടങ്ങളില്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.ഇത് കെഎസ്ഇബി ചര്‍ച്ച ചെയ്ത് തീരിമാനിക്കും.കൂടാതെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം പരിഗണനയിലുണ്ട്.ലോഡ് കൂടുമ്പോള്‍ ഫ്യൂസ് […]

കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകള്‍ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. Also Read; കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍ ആലുവ എടയാറിലാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും […]

വൈദ്യുതി കണക്ഷന്‍ എടുക്കാന്‍ ഇനി രണ്ട് രേഖകള്‍ മാത്രം മതി

തിരുവനന്തപുരം: ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് ഇനി അലച്ചില്‍ ഉണ്ടാകില്ല. അപേക്ഷയോടൊപ്പം വയ്‌ക്കേണ്ട പരമാവധി രേഖകളുടെ എണ്ണം രണ്ടാക്കിയതായി കെഎസ്ഇബി അറിയിച്ചു. പുതിയ സര്‍വീസ് കണക്ഷന്‍ നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിനുമായി കെഎസ്ഇബി 2018 നവംബര്‍ 2ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നടപടി. Also Read; വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം/ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/KSEBL ഓഫീസര്‍ […]

വൈദ്യുതി ലോഡ് കൂടി: ഏപ്രിലില്‍ കത്തിയത് 255 ട്രാന്‍സ്‌ഫോര്‍മറുകള്‍

കണ്ണൂര്‍: ഉയര്‍ന്ന വൈദ്യുതി ലോഡ് താങ്ങാനാകാതെ ഏപ്രിലില്‍ കേരളത്തില്‍ കത്തിയത് 255 ട്രാന്‍സ്ഫോര്‍മറുകള്‍. വൈദ്യുതിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധിക ലോഡ് കാരണത്താല്‍ ഇത്രയും ട്രാന്‍സ്ഫോര്‍മറുകള്‍ കത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേരളത്തില്‍ വിവിധ കാരണങ്ങളാല്‍ കത്തിയത് 1100 ട്രാന്‍സ്ഫോര്‍മറുകളാണ്. ശരാശരി ഒരുമാസം 85 എണ്ണം. Also Read ; ചിയാന്റെ ‘വീര ധീര സൂരന്‍’ ഇല്‍ മലയാളി സാന്നിധ്യവുമായി സുരാജ് മാത്രമല്ല ഞെട്ടിക്കാന്‍ സിദ്ദിഖുമുണ്ട് ഒരു 100 കെ.വി.എ. ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ 2.50 ലക്ഷത്തിനു മുകളിലാണ് വരുന്നത്. ഏപ്രിലില്‍മാത്രം […]

കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

തിരുവനന്തപുരം : കേരളത്തിലെ നിലവിലെ കാലാവസ്ഥ വ്യതിയാനവും ക്രമാതീതമായി ഉയരുന്ന ചൂടും കാരണം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉണ്ടാകുന്നത്.പക്ഷേ നിലവിലെ സ്ഥിതി രൂക്ഷമായാല്‍ ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് കണ്ടെത്തല്‍.ഇന്നലെ മാത്രം 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്.പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. Also Read ;അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷമെന്ന് എഐസിസി വൃത്തങ്ങള്‍ പാലക്കാട് ഇന്നലെ താപനില […]