November 21, 2024

മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആര്യയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യദു ആവശ്യപ്പെടുന്നത്. താന്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാല്‍ മേയര്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് യദു ആരോപിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഡല്‍ഹിയില്‍ വായു […]

മേയര്‍-ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കണ്ടക്ടറെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മെമ്മറി കാര്‍ഡ് കാണാതായതു സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനായാണ് കണ്ടക്ടര്‍ സുബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. Also Read ; പത്തനംതിട്ടയില്‍ ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച് മുറിക്കുള്ളില്‍ തീയിട്ട് അജ്ഞാതര്‍; പരാതിയില്ലെന്ന് വീട്ടുടമ, അന്വേഷണം മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാര്‍ഡ്. കാര്‍ഡ് കാണാതായ വിഷയത്തില്‍ തമ്പാനൂര്‍ പോലീസാണ് അന്വേഷണം […]

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനും എതിരേ കേസെടുക്കണം; ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. Also Read ;ചലച്ചിത്രനടി കനകലത അന്തരിച്ചു ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. […]

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: യദുവിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും,5 പേര്‍ക്കെതിരേ കേസ് എടുക്കണമെന്നാണ് ആവശ്യം

തിരുവനന്തപുരം: മേയറും സംഘവും കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ സംഭവത്തില്‍ ഡ്രൈവര്‍ യദുവിന്റെ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും. മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ.യുമടക്കം അഞ്ച് ആളുകളുടെപേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. Also Read; കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ FACT ല്‍ ജോലി സമാന ഹര്‍ജിയില്‍ അഭിഭാഷകനായ ബൈജു നോയലിന്റെ പരാതിയില്‍ കോടതിനിര്‍ദേശപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. ബൈജുവിന്റെ മൊഴി കന്റോണ്‍മെന്റ് പോലീസ് രേഖപ്പെടുത്തും. കൂടുതല്‍ സാക്ഷികളെ കണ്ടെത്തി മൊഴിയെടുക്കാനും പോലീസ് ശ്രമംതുടങ്ങി. […]

മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ കേസെടുത്ത് പൊലീസ് ; പരാതി നല്‍കി കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുണ്ടായ വാക്കുതര്‍ക്കത്തില്‍ നിര്‍ണായകമായ ഈ സിസിടിവി മെമ്മറി കാര്‍ഡ് കാണാതായതില്‍ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഗതാഗത മന്ത്രി ഗണേഷ്‌കുമാര്‍ കെഎസ്ആര്‍ടിസി എംഡിക്ക് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന് പരാതി നല്‍കിയത്. തമ്പാനൂര്‍ പൊലീസാണ് മെമ്മറി കാര്‍ഡ് കാണാതായതില്‍ കേസ് എടുത്തിരിക്കുന്നത്. Also Read ;ആലുവയിലെ ഗുണ്ടാ ആക്രമണം: വെട്ടേറ്റവരുടെ നില ഗുരുതരം, അഞ്ചുപേര്‍ കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം ഊര്‍ജ്ജിതം കേസിലെ നിര്‍ണായക തെളിവായ […]

മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പോലീസ് : മേയര്‍ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങി ഡ്രൈവര്‍ യദു, സൈബര്‍ ആക്രമണത്തിനെതിരെ പരാതി നല്‍കി മേയര്‍

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായക തെളിവായ ബസിലെ മെമ്മറികാര്‍ഡ് കാണാനില്ലെന്ന് പോലീസ്. ഇന്ന് നടത്തിയ പരിശോധനയില്‍ പോലീസ് ബസിലെ ഡിവിആര്‍ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡിവിആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്നാണ് എസ്എച്ച്ഒ ജയകൃഷ്ണന്‍ പ്രതികരിച്ചു.എന്നാല്‍ മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും ബസിലെ യാത്രക്കാരുടെ മൊഴി എടുക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. Also Read ; ട്വന്റി 20 ലോകകപ്പിന് ഒരുങ്ങി ടീം ഓസിസ് : മിച്ചല്‍ മാര്‍ഷ് […]