November 21, 2024

തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട ; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ കടത്തിയത് 7 കിലോ കഞ്ചാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. കഞ്ചാവുമായി എത്തിയ സംഘത്തെ ആറ്റിങ്ങലില്‍ വെച്ച് പോലീസ് പിടികൂടി. ഏഴ് കിലോയോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. കെഎസ്ആര്‍ടിസി ബസിലാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമം നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആറ്റിങ്ങല്‍ ബസ്റ്റാന്‍ഡില്‍ വച്ചാണ് പിടികൂടിയത്. Also Read ; അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍ വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്‌സൈസും എന്‍ഫോഴ്‌സ്‌മെന്റും ചിറയിന്‍കീഴ് എക്‌സൈസും […]

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ വെള്ളവും ലഘുഭക്ഷണവും; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ ലഘുഭക്ഷണ വും വെള്ളവും ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.ഇതിന് വേണ്ടി ഈടാക്കുന്ന പണം ഡിജിറ്റലായും യാത്രക്കാര്‍ക്കും നല്‍കാം. ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും.പ്രധാനപ്പെട്ട ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.കാന്റീന്‍ നടത്താനുള്ള സ്ഥലം മാത്രമേ കെഎസ്ആര്‍ടിസി […]