നാളെത്തെ വിദ്യാഭ്യാസ ബന്ദില്‍ വ്യക്തത വരുത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരായ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നരനായാട്ടാണ് നടത്തിയതെന്ന് കെ എസ് യു പറയുന്നു. പോലീസിനെ ഇറക്കി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് പ്രതിഷേധം അവസാനിപ്പിക്കാം എന്ന് സര്‍ക്കാര്‍ കരുതണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കെ എസ് യു നാളെ […]

എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്; പോലീസിനെതിരെ തുറന്നടിച്ച് സതീശന്‍

തിരുവനന്തപുരം: എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തതെത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കെഎസ്യു നേതാവിന്റെ മുഖത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തിക്ക് അടിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. വനിത പോലീസുമായി സംസാരിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പോലീസുകാരന്‍ മനഃപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎസ്യു നേതാക്കളെ […]

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിത പ്രവര്‍ത്തകരെ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. Also […]

കേരളവര്‍മ വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റീ കൗണ്ടിംഗ് നടത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും റീ കൗണ്ടിംഗ് സമയത്ത് ബോധപൂര്‍വ്വം വൈദ്യുതി തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും കെഎസ് യു സ്ഥാനാര്‍ത്ഥി ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ ഇന്ന് […]

വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടി; കെ എസ് യു ഹൈക്കോടതിയിലേക്ക്

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. കോളജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെ എസ് യു ആരോപിച്ചു. കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്നസമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ് എഫ് ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പു […]

  • 1
  • 2