ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തഭൂമിയില്‍ ഉണ്ടാകും : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയിലും ചുരല്‍മലയിലും ഉരുള്‍പ്പൊട്ടലുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഹൃദയഭേദകമായ സംഭവമാണെന്ന് മന്ത്രി പറഞ്ഞു. സ്ഥലത്ത് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ അതിജീവിച്ചവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. Also Read ; മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കാത്തിരിക്കാതെ സാഹചര്യമനുസരിച്ച് നടപടികള്‍ […]

കോഴിക്കോട് ഉരുള്‍പ്പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നു ; ഒരാളെ കാണാതായി

കോഴിക്കോട്: കോഴിക്കോടും ഉരുള്‍പ്പൊട്ടലില്‍ വ്യാപക നാശനഷ്ടം. വിലങ്ങാട് അടിച്ചിപ്പാറ,മഞ്ഞച്ചീളി ഭാഗത്ത് ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകള്‍ ഭാഗികമായും 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.ഉരുള്‍പൊട്ടി വരുന്ന ശബ്ദം കേട്ട് ആളുകള്‍ ഓടി രക്ഷപെടുകയായിരുന്നു. ഒരാളെ കാണാതായി. പ്രദേശവാസിയായ മാത്യു എന്നയാളെയാണ് കാണാതായത്. മൂന്ന് തവണയാണ് മഞ്ഞച്ചീളി, പാനോം എന്നിവിടങ്ങളില്‍ ഉരുള്‍പ്പൊട്ടിയത്. Also Read ; വയനാട്ടിലെ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം കുറ്റല്ലൂര്‍, പന്നിയേരി മേഖലകളിലും ഉരുള്‍ പൊട്ടലില്‍ വ്യാപക നാശം നേരിട്ടിട്ടുണ്ട്. വിലങ്ങാട് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ […]

അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്; ഇന്ന് നിര്‍ണായകം

ബെംഗളൂരു: അര്‍ജുനെ കണ്ടെത്താനായുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍. ലോറി കണ്ടെത്തിയ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്താനായി സൈനിക സംഘമെത്തി. ലോങ് ബൂം എക്‌സ്‌കവേറ്ററും എത്തിച്ചിട്ടുണ്ട്. മുങ്ങല്‍ വിദഗ്ധരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനുളളില്‍ ലോറി കണ്ടെത്തിയ ഗംഗാവലി നദിയിലേക്ക് ഇറങ്ങും. കേരളമാകെ കാത്തിരിക്കുന്നത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തി എന്ന വാര്‍ത്ത കേള്‍ക്കാനാണ്. ഇന്നലെ ലോറി കണ്ടെത്തിയ സാഹചര്യത്തില്‍ കാബിനുളളില്‍ അര്‍ജുന്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നാണ് ദൗത്യസംഘം ആദ്യം പരിശോധിക്കുക. റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ […]

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; പുതിയ സിഗ്നല്‍ കണ്ടെത്തിയ സ്ഥലത്ത് വിശദമായി പരിശോധന നടത്തും

ഷിരൂര്‍: കര്‍ണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ ഒമ്പതാം ദിവസത്തിലേക്ക്. ഇന്നത്തെ തിരച്ചിലിനായി ആധുനിക സംവിധാനങ്ങള്‍ എത്തിച്ച് ഇന്നലെ സിഗ്‌നല്‍ കണ്ടെത്തിയ പുഴയിലെ മണ്‍കൂനയില്‍ വിശദ പരിശോധന നടത്തും. ആഴത്തില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഇന്ന് എത്തിക്കും. ആഴത്തില്‍ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്താനാകുന്ന ഹിറ്റാച്ചി ബൂമര്‍ യന്ത്രം എത്തിച്ചിട്ടുണ്ട്. അതേസമയം അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യവുമായി ബന്ധപ്പെട്ട കേസ് കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. […]

അര്‍ജുന്‍ എവിടെ? ഇന്ന് പുഴയില്‍ നിന്നും കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും

ഷിരൂര്‍: ഉത്തര കന്നഡയിലെ മണ്ണിടിച്ചിലില്‍ കോഴിക്കോട് സ്വദേശിയായ അര്‍ജുനെ കാണാതായിട്ട് ഇന്നേക്ക് എട്ടാം ദിനം. കൂടുതല്‍ റഡാര്‍ ഉപകരണങ്ങള്‍ എത്തിച്ച് പുഴ കേന്ദ്രീകരിച്ച് അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. സൈന്യത്തിന്റെ നേതൃത്വത്തിലായിരിക്കും തിരച്ചില്‍ നടത്തുക. ഇന്നലെ വൈകിട്ടോടെ, പുഴയ്ക്ക് അടിയില്‍ നിന്ന് പുതിയ സിഗ്‌നല്‍ കിട്ടിയിരുന്നു. ലോറി കരഭാഗത്ത് ഇല്ലെന്നും മണ്ണില്‍ പുതഞ്ഞ് പോകാനുള്ള സാധ്യത തള്ളാനാവില്ലെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. Also Read; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്, എയിംസടക്കമുള്ള ജനകീയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ […]

അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍

ബെംഗളൂരു: കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഇനിയും മണ്ണിനടിയല്‍ നിന്നും കണ്ടെത്താനുണ്ടെന്ന് ഉത്തരകന്നഡാ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ പറഞ്ഞു. മൊത്തം പത്ത് പേരാണ് കാണാതായത് ഇതില്‍ ഏഴ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. Also Read ; അര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കി ; മംഗളൂരുവില്‍ നിന്നും റഡാറെത്തിച്ചു എന്‍.ഐ.ടി കര്‍ണാടകയിലെ പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രൗണ്ട് പെനട്രേറ്റിങ് റഡാറുമായി എത്തുന്നുണ്ടന്നെും വാഹനം കണ്ടെത്താനുള്ള നടപടികള്‍ തുടരുമെന്നും കളക്ടര്‍ പറഞ്ഞു. ‘രക്ഷാപ്രവര്‍ത്തനം […]

നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ ത്രിശൂല്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു. Also Read ; അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം ; ഇ ഡി അറസ്റ്റും റിമാന്‍ഡും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്  പുലര്‍ച്ചെ മൂന്നരയ്ക്ക് മദന്‍ – ആശ്രിദ് ദേശീയപാതയില്‍ നിന്ന് രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകട […]

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മണ്ണിടിച്ചില്‍

ഇടുക്കി: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസ്സം. ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാടിന്റെ ഭാഗങ്ങളായ മുന്തലിനും പുലിയൂത്തിനും ഇടയിലായി മൂന്ന് ഇടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. Also Read; ഗവര്‍ണര്‍ ഇന്ന് തലസ്ഥാനത്ത് എത്തും; സംസ്‌കൃത സര്‍വകലാശാലയിലും കറുത്ത ബാനര്‍ ഇന്നലെ വൈകിട്ട് നാലുമുതല്‍ തുടങ്ങിയ മഴ 15 മണിക്കൂറോളം തുടര്‍ച്ചയായി പെയ്യുകയാണ്. ബോഡിമേട് മലയോര റോഡില്‍ കൊണ്ടൈ സൂചി വളവില്‍ മണ്ണിടിഞ്ഞ് മരങ്ങളും കല്ലുകളും […]