കെ മുരളീധരന്‍ വയനാട്ടിലെത്തിക്കാന്‍ നീക്കം, കോഴിക്കോട് ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു, മുസ്ലീം ലീഗും രംഗത്ത്, ചര്‍ച്ച സജീവം
കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ പരാജയപ്പെട്ട കെ മുരളീധരനെ വയനാട് ലോക്സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യത. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്സഭ സീറ്റിലേക്ക് വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഈ ഒഴിവിലേക്ക് മുരളിയെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലും മുന്നണിയിലും ശക്തമായിരിക്കുകയാണ്. കെ മുരളീധരന് ഉന്നത പദവി നല്‍കണമെന്ന ആവശ്യവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രംഗത്തെത്തിയിരിക്കുകയാണ്. Also Read ;ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി വാര്‍ഡില്‍ പ്രസവിച്ചു; ഏഴ് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു, […]