ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2023 ഒക്ടോബര്‍ പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികക്ക് ശേഷം 3,88,000 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നിട്ടുളളത്. 18 19 വയസ് പ്രായമുള്ള സമ്മതിദായകരാണ് യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധനവ് ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്. Also Read ; ബൂത്തുകളില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കല്‍: ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രചാരണ […]

ലോക്സഭയിൽ പ്രതിഷേധിച്ചതിനു വീണ്ടും പ്രതിപക്ഷ എംപിമാർക്കു കൂട്ടത്തോടെ സസ്പെൻഷൻ

30 എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. കേരളത്തിൽ നിന്നുള്ള 6 എംപിമാർക്കെതിരെയും നടപടിയുണ്ട്. ഇ.ടി.മുഹമ്മദ് ബഷീർ, എൻ.കെ.പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരടക്കമുള്ള എംപിമാരെയാണു സസ്പെൻഡ് ചെയ്തത്. Also Read; തെക്കന്‍ തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ വെള്ളപ്പൊക്കം; ട്രെയിന്‍ സര്‍വീസ് റദ്ദാക്കി ലോക്സഭയിലെ അതിക്രമത്തെക്കുറിച്ചു ചർച്ച ആവശ്യപ്പെട്ട 15 പ്രതിപക്ഷ എംപിമാരെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.

മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കണമെന്ന് എത്തിക്‌സ് കമ്മിറ്റി: നിര്‍ദ്ദേശം 500 പേജുള്ള റിപ്പോർട്ടിൽ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്ത്രയെ എംപിയായി തുടരാൻ അനുവദിക്കരുതെന്നും അവരുടെ അംഗത്വം അവസാനിപ്പിക്കണമെന്നും പാർലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തു. കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് നിര്‍ദേശം. മഹുവ മൊയ്‌ത്രയുടെ നടപടികളെ “വളരെ പ്രതിഷേധാർഹവും അനീതിപരവും ഹീനവും കുറ്റകരവുമാണ്” എന്നാണ് കമ്മിറ്റി വിശേഷിപ്പിച്ചത്. 500 പേജുള്ള റിപ്പോർട്ടിൽ, മുഴുവൻ വിഷയത്തിലും “നിയമപരവും സമയബന്ധിതവുമായ അന്വേഷണം” നടത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ അദാനി ഗ്രൂപ്പിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ലക്ഷ്യമിട്ട് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ […]

  • 1
  • 2