തൊഴിലുറപ്പ് നിയമം; ബില്‍ ലോക്‌സഭയില്‍, രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്ലിനെതിരെ രാജ്യ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബില്‍ മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പദ്ധതിയുടെ പേരില്‍ നിന്ന് രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കാനുള്ള തീരുമാനത്തിനെതിതെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിലാണ് ബില്‍ അവതരിപ്പിച്ചത്. ഇന്നത്തെ പ്രധാന അഞ്ച് വാര്‍ത്തകള്‍ അറിയാം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്ന പേര് ‘വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് […]

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ നിര്‍ത്തലാക്കാനുള്ള ബില്ലിന് രാഷ്ട്രപതി മുര്‍മുവിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍. Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. […]

കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പട്‌ന: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചു. Also Read: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണവും ലോക്‌സഭയില്‍ ചര്‍ച്ചാവിഷയമായി.

രാഷ്ട്രപതി ഒപ്പ് വെച്ചു; വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെ ബില്‍ നിയമമായി. ബില്ലിന്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്ത് ഇറക്കി. ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്സഭയിലും രാജ്യസഭയിലും ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ആഞ്ഞടിച്ചു. ലോക്സഭയില്‍ കെ രാധാകൃഷ്ണന്‍, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, […]

വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി

ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസായി. 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്‌തെങ്കിലും 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തതിനാല്‍ ബില്‍ പാസാക്കുകയായിരുന്നു. ബില്‍ അവതരിപ്പിച്ച് ചര്‍ച്ചക്ക് ശേഷമായിരുന്നു വോട്ടെടുപ്പ്. 14 മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് ബില്‍ ലോക്‌സഭ കടന്നത്. പ്രതിപക്ഷ അംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, കെ. രാധാകൃഷ്ണന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ നിര്‍ദേശങ്ങളും വോട്ടിനിട്ട് തള്ളി. Also Read; ആലപ്പുഴയിലെ […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് ലോക്‌സഭയില്‍

ഡല്‍ഹി: ലോക്‌സഭയില്‍ ഇന്ന് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും. ഇന്നലെ അവതരിപ്പിക്കാനായിരുന്നു മന്ത്രിസഭയുടെ നീക്കമെങ്കിലും അത് മാറ്റി വയ്ക്കുകയായിരുന്നു. എംപിമാര്‍ക്ക് ബിജെപി വിപ്പ് നല്‍കി. അതേസമയം, രാജ്യസഭയില്‍ തുടരുന്ന ഭരണഘടന ചര്‍ച്ച ഇന്ന് അവസാനിക്കും. Also Read ; ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പോലീസ് അതിനിടെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ പകര്‍പ്പ് പുറത്തുവന്നു. 8 പേജുള്ള ബില്ലാണ് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 […]

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത. Also Read ; ആന്‍ഡമാന്‍ കടലിനുമുകളിലെ ചക്രവാതച്ചുഴി; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത എന്നാല്‍ ഈ ബില്‍ നിലവില്‍ വന്നാല്‍ 2034 മുതല്‍ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച നടത്താനാണ് തീരുമാനം.ഭരണഘടന അനുച്ഛേദം 83 ഉം 172 […]

സിഖ് വികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി നേതാവിന്റെ പരാതി ; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. യുഎസ് സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിഗ്ര പോലീസാണ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. Also Read ; പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസിലേക്ക് യാത്ര തിരിച്ചു ; ജോ ബൈഡനുമായി ചര്‍ച്ച നടത്തും സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അശോക് കുമാര്‍ […]

സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട പകരം ഭരണഘടന മതി….. സ്പീക്കര്‍ക്ക് സമാജ്‌വാദി പാര്‍ട്ടിയുടെ കത്ത്

ഡല്‍ഹി: ലോക്‌സഭയില്‍ നിന്നും ചെങ്കോല്‍ നീക്കി പകരം ഭരണഘടനയുടെ പകര്‍പ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി. സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ചിരിക്കുന്ന ചെങ്കോല്‍ നീക്കണമെന്നാവശ്യപ്പെട്ടാണ് സമാജ്‌വാദി പാര്‍ട്ടി എംപി ആര്‍ കെ ചൗധരി സ്പീക്കര്‍ ഓംബിര്‍ളക്ക് കത്ത് നല്‍കിയത്.ജനാധിപത്യത്തില്‍ ചെങ്കോലിന്റെ പ്രസക്തി എന്തെന്ന ചോദ്യം ഉന്നയിച്ച് പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷം ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. Also Read ; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: […]

18ാം ലോക്‌സഭാ സ്പീക്കറായി ഓംബിര്‍ളയെ തെരഞ്ഞെടുത്തു

ഡല്‍ഹി: 18ാം ലോക്‌സഭയുടെ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ഓംബിര്‍ളയെ സ്പീക്കറായി തെരഞ്ഞെടുക്കണമെന്ന പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംങ് പ്രമേയത്തെ പിന്തുണക്കുകയും ചെയ്തു. പിന്നാലെ എന്‍ഡിഎ സഖ്യകക്ഷികളും പിന്തുണച്ചു. Also Read ; യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത് പ്രതിപക്ഷത്തുനിന്ന് കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷാണ് മത്സരിച്ചത്. കൊടിക്കുന്നിലിന് തൃണമൂല്‍ പിന്തുണ നല്‍കിയപ്പോള്‍ ഓം ബിര്‍ളയ്ക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കി. തുടര്‍ച്ചയായി […]