September 8, 2024

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രജ്വല്‍ രേവണ്ണയ്ക്ക് ഹാസനില്‍ ലീഡ്

ഡല്‍ഹി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹാസനില്‍ ലീഡ്. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്ന കേസ് നിലനില്‍ക്കെ ഹാസന്‍ മണ്ഡലത്തില്‍ നിന്ന് യാതൊരു തടസവുമില്ലാതെയാണ് പ്രജ്വല്‍ രേവണ്ണ മുന്നേറുന്നത്. Also Read ; ആന്ധ്രയില്‍ ജഗന്‍ ഭരണം അവസാനിപ്പിച്ച് ചന്ദ്രബാബു നായിഡു, ശര്‍മിള വന്നിട്ടും രക്ഷയില്ലാതെ കോണ്‍ഗ്രസ് ഒടുവില്‍ പുറത്തുവരുന്ന കണക്കു പ്രകാരം, തന്റെ […]

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി

അഹമ്മദാബാദ്: ജനാധിപത്യ ഇന്ത്യയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടെടുപ്പില്‍ പങ്കാളികളാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. Also Read ; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് […]

വടകരയില്‍ പോളിങ് വൈകിയതില്‍ അട്ടിമറിയെന്ന് യുഡിഎഫ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകരയില്‍ പോളിങ് വൈകിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനൊരുങ്ങി യുഡിഎഫ്. വടകരയില്‍ രാത്രി വൈകിയും പോളിങ് നടന്നിരുന്നു.യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യുഡിഫ് ആക്ഷേപം. വടകരയില്‍ പോളിങ് നീണ്ടുപോയതും പോളിങ് കുറഞ്ഞതും സിപിഎമ്മിന്റെ അട്ടിമറിയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. അതേസമയം വടകരയില്‍ മാത്രമല്ല പലയിടങ്ങളിലും പോളിങ് വൈകിയെന്നും യുഡിഎഫിന് പരാജയഭീതിയാണെന്നുമായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയുടെ പ്രതികരണം. Also Read […]

ഇ പി , ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന്‍ അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍

ആലപ്പുഴ: ഇ പി ജയരാജനും പ്രകാശ് ജാവ്‌ദേക്കറുമായുളള കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ടുകെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്നാല്‍ പ്രകാശ് ജാവ്‌ദേക്കറെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കെ സി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണെന്നും അത് പുറത്തായപ്പോളഅ# ജയരാജനെ ബലിയാടാക്കിയാതാണെന്നും കെ സി പറഞ്ഞു. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും. ഇരുകൂട്ടരും ഇതില്‍ മറുപടി പറയണമെന്നും […]

വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയ മമിത ബൈജുവിന് വോട്ടില്ല ഗയ്സ്

കോട്ടയം: കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീപ് യൂത്ത് ഐക്കണായി തെരഞ്ഞെടുത്ത യുവനടി മമിത ബൈജുവിന് വോട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ പ്രവര്‍ത്തകര്‍ നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിംഗ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് ഡോ. ബൈജു അറിഞ്ഞത്. സിനിമാത്തിരക്കുകള്‍ കാരണമാണ് വോട്ട് ഉറപ്പിക്കാന്‍ കഴിയാതെ പോയതെന്ന് ഡോ.ബൈജു പറഞ്ഞു. വോട്ടര്‍മാരെ ബോധവത്കരിക്കാനും വോട്ടര്‍ സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതിയാണ് സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് […]

വ്യാജ വോട്ടര്‍മാര്‍: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയുടെ പരാതി

തൃശൂര്‍:പാര്‍ലമെന്റ് മണ്ഡലത്തില്‍ താമസമില്ലാത്തവരും സ്ഥലത്തില്ലാത്തവരുമായ വോട്ടര്‍മാരെ വ്യാജമായി ചേര്‍ത്ത് ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ബി.എല്‍.ഒമാരെ സ്വാധീനിച്ചുകൊണ്ടാണ് അന്തിമവോട്ടര്‍പട്ടികയില്‍ കൃത്രിമ വോട്ടര്‍മാരെ ഉണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നത്. Also Read ; ഫേസ് ബുക്ക് അക്കൗണ്ട് വഴി പണി കിട്ടി ; 24 മണിക്കൂറില്‍ കുരുക്കഴിച്ച് മറുപടിയുമായി നടന്‍ സ്ഥലത്തില്ലാത്തവരുടെയും താമസമില്ലാത്തവരെയും വിവിധ ഫ്ളാറ്റുകളുടെ അഡ്രസുകളിലും നിയോജകമണ്ഡലത്തിന് പുറത്തുള്ള ഫ്ളാറ്റുകളില്‍ അഡ്രസിലുള്ളവരെ വരെ തൃശൂര്‍ […]