January 12, 2026

സ്‌കൂള്‍ കലോത്സവ വേദികളിലെ സ്ഥിരം മണവാട്ടിയാകാന്‍ ആയിഷ ഇനിയില്ല

പാലക്കാട്: രണ്ടാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ സ്‌കൂള്‍ കലോത്സവത്തിലെ സ്ഥിരം മണവാട്ടിയായിരുന്ന ആയിഷ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉള്‍കൊള്ളാന്‍ ആകാതെ കൂട്ടുകാരും അധ്യാപകരും. പാലക്കാട് ഇന്നലെ നടന്ന അപകടത്തില്‍ മരിച്ച ആയിഷ സ്‌കൂള്‍ കലോത്സ വേദികളിലെ സ്ഥിരം മണവാട്ടിയായിരുന്നു. ഏറ്റവും ഒടുവില്‍ ശ്രീകൃഷ്ണപുരത്തുവച്ചു നടന്ന പാലക്കാട് ജില്ലാ യുവജനോത്സവത്തിലും ആയിഷ പങ്കെടുത്തിരുന്നു. കലയ്‌ക്കൊപ്പം പഠനത്തിലും ആയിഷ മിടുക്കിയായിരുന്നു. Also Read ; 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് […]

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്

ആര്യങ്കാവ്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്കാണ് അപകടം ഉണ്ടായത്. തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് 25 […]

നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: തൃശൂര്‍ നാട്ടികയിലുണ്ടായ ദാരുണമായ അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ അഞ്ച് പേരുടെ ജീവനാണ് നഷ്ടമായത്. നാട്ടിക അപകടം ദൗര്‍ഭാഗ്യകരമായ സംഭവമാണ്. സംഭവത്തില്‍ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടി. മദ്യ ലഹരിയിലാണ് ക്ലീനര്‍ വണ്ടി ഓടിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യും. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. Also Read ; ഭരണഘടന സമൂഹത്തിന്റെ […]

തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ഇടിച്ചുകയറി ; 5 മരണം, 7 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂര്‍ നാട്ടികയില്‍ തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് റങ്ങിക്കിടന്നവര്‍ക്കിടയിലേക്ക്  ഇടിച്ചുകയറി. സംഭവത്തില്‍ 5 പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ 2 കുട്ടികളുമുണ്ട്. കാളിയപ്പന്‍(50), ജീവന്‍(4), നാഗമ്മ(39), ബംഗാഴി(20) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ 7 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവര്‍ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ […]