October 16, 2025

അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം

ദുബായ്: യുഎസില്‍ നടന്ന ടി20 ലോകകപ്പില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് 167 കോടി നഷ്ടമെന്ന് പിടിഐ റിപ്പോര്‍ട്ട്. ഇതോടെ വെള്ളിയാഴ്ച കൊളംബോയില്‍ ആരംഭിക്കുന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി ഇത് മാറും. Also Read ; നിയമലംഘനങ്ങള്‍ക്ക് അറുതിയില്ല; മൂന്നുവര്‍ഷത്തിനിടെ 29,492 കേസ് യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ – പാകിസ്താന്‍ മത്സരത്തിനുള്‍പ്പെടെ വേദിയായത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയമായിരുന്നു. അപ്രതീക്ഷിത ബൗണ്‍സും മറ്റുമായി ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളായിരുന്നു […]