യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ മനു തോമസ് നല്‍കിയ പരാതി പുറത്ത്

കണ്ണൂര്‍ : കണ്ണൂരിലെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസ് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നല്‍കിയ പരാതി പുറത്ത്. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിനോടു ചേര്‍ന്ന് എം ഷാജര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് ശബ്ദരേഖ ജില്ലാ കമ്മറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് തവണ ഇതുമായി ബന്ധപ്പെട്ട് പരാതി ജില്ലാ കമ്മറ്റിയില്‍ ഉന്നയിച്ചെന്നും എന്നാല്‍ പരാതി അന്വേഷിക്കാന്‍ ഒരുവര്‍ഷത്തോളം കമ്മിറ്റി തയ്യാറായില്ലെന്നും മനുതോമസിന്റെ പരാതിയില്‍ […]