മദ്രസകള്‍ തല്‍ക്കാലം അടച്ചുപൂട്ടേണ്ട ; ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഡല്‍ഹി: രാജ്യത്തെ മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ബാലവകാശ കമ്മീഷന്റെ നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. ബാലവകാശ കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികളും കോടതി സ്‌റ്റേ ചെയ്തു. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ഉത്തരവിനെയാണ് കോടതി സ്‌റ്റേ ചെയ്തത്. യുപി സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ജംഇയ്യത്തല്‍ ഉലമ ഹിന്ദാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. Also Read ; സൗദിയില്‍ വധശിക്ഷ റദ്ദ് ചെയ്ത് ജയിലില്‍ കഴിയുന്ന റഹീമിന്റെ […]

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നാക്രമണം : കെ സുധാകരന്‍

തിരുവനന്തപുരം: മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി. Also Read ; ‘മദ്‌റസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കണം’; ഇല്ലെങ്കില്‍ കോടതിയിലേക്കെന്ന് ബാലാവകാശ കമ്മീഷന്‍ ദേശീയ ബാലവകാശ കമ്മീഷന്റെ ഈ നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്.ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിര്‍ത്തലാക്കാനുള്ള തീരുമാനം. കേരളമുള്‍പ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്.മത പഠനത്തോടൊപ്പം […]

‘മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ നടപ്പാക്കണം’; ഇല്ലെങ്കില്‍ കോടതിയിലേക്കെന്ന് ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ മദ്രസകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ വിവിധ കോണുകളില്‍നിന്ന് വ്യാപകമായി പ്രതിഷേധമുയരുമ്പോഴും നിര്‍ദേശങ്ങളുമായി മുന്നോട്ടുപോകുമെന്നു തന്നെയാണ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. Also Read; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് മദ്രസകള്‍ക്ക് അംഗീകാരം നല്‍കരുത്, മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ദിവസം […]

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമെന്ന് എം വി ഗോവിന്ദന്‍

കണ്ണൂര്‍: മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്നാണ് എംവി ഗോവിന്ദന്റെ പ്രതികരണം. രാജ്യത്ത് മത ധ്രുവീകരണത്തിന് ഇടയാക്കുന്ന ഉത്തരവാണിതെന്നും ഇത്തരമൊരു നിര്‍ദേശത്തിനെതിരെ രാജ്യത്ത് ഇപ്പോള്‍ തന്നെ വിമര്‍ശനാത്മകമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Also Read ; വീണയുടെ മൊഴിയെടുത്തത് പ്രഹസനമെന്ന് വി ഡി സതീശന്‍; പ്രതീക്ഷയില്ലെന്ന് കുഴല്‍നാടന്‍ കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു നിര്‍ദേശം പ്രശ്‌നമാകില്ലെങ്കിലും ഇവിടെയുള്ള സംവിധാനമല്ല […]

മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: നാഷണല്‍ ലീഗ്

കോഴിക്കോട്: രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടണമെന്നും, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. വഖഫ്, മദ്രസ, മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ […]

മദ്രസകള്‍ നിര്‍ത്തലാക്കണം, മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം ; സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം

ഡല്‍ഹി : രാജ്യത്തെ മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കമ്മീഷന്‍ അയച്ച കത്തിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം,മദ്രസ ബോര്‍ഡുകള്‍ നിര്‍ത്തലാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രാജ്യത്തെ മദ്രസകളെ കുറിച്ച് പഠിച്ച് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയത്. മദ്രസകളിലെ വിദ്യാഭ്യാസത്തിനെതിരെ വലിയ വിമര്‍ശനമാണ് കത്തില്‍ […]