November 21, 2024

‘വാഗണ്‍ ട്രാജഡിക്ക് സമാന സാഹചര്യം’; മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ റെയില്‍വേ മന്ത്രിയെ കണ്ട് എംപി എം കെ രാഘവന്‍

ദില്ലി: മലബാറിലെ ടെയിന്‍ യാത്രക്കാര്‍ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ സിന്‍ഹയെയും കണ്ട് കോഴിക്കോട് എംപി എം കെ രാഘവന്‍. വൈകുന്നേരങ്ങളിലും രാവിലെയും യാത്രക്കാര്‍ അതീവ യാത്രാക്ലേശം അനുഭവിക്കുമ്പോഴും ജനപ്രതിനിധികളുടെയും യാത്രക്കാരുടെയും ആവശ്യങ്ങളെ മുഖവിലക്കെടുക്കാതെ റെയില്‍വേ മുന്നോട്ട് പോകുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന കാര്യം മന്ത്രിയെ അറിയിച്ചുവെന്ന് എംപി പറഞ്ഞു. രാവിലേയും വൈകിട്ടും വാഗണ്‍ ട്രാജഡിക്ക് സമാനമാണ് സാഹചര്യം. Also Read […]

മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രിയുമായുളള കൂടിക്കാഴ്ച ഇന്ന്; പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: മലബാറിലെ പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ഇന്ന് വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകള്‍. വിഷയത്തില്‍ ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. Also Read ; വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി ഇന്നുച്ചക്ക് രണ്ട് മണിക്കാണ് ചര്‍ച്ച. സീറ്റ് പ്രശ്‌നം പരിഹരിക്കാന്‍ ഹയര്‍ സെക്കന്ററിയായി […]

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍ഡിഡി ഓഫീസുകളിലേക്ക് യുവജനസംഘടനകളുടെ മാര്‍ച്ച്, സംഘര്‍ഷം

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കി യുവജന സംഘനടകള്‍. കോഴിക്കോട് ആര്‍ഡിഡി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസ് പൂട്ടിയിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. Also Read ;ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തള്ളിയിട്ടു; സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി വീഡിയോ, മാപ്പു പറഞ്ഞ് നാഗാര്‍ജുന അക്കിനേനി മലപ്പുറം ആര്‍ഡിഡി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകരെ […]