January 23, 2026

വായ്പാ ക്രമക്കേട്; പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്

മലപ്പുറം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി അന്‍വറിന്റെ വീട്ടില്‍ ഇഡി റെയ്ഡ്. അന്‍വറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഫപനങ്ങളിലുമാണ് ഇഡി റെയ്ഡ്. അന്‍വറിന്റെ സഹായികളുടെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തുന്നുണ്ട്. കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍)യില്‍നിന്ന് 12 കോടി വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വന്‍ പൊലീസ് സുരക്ഷയിലാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് […]

രാത്രി 12 മണിക്കാണോ പരിശോധന? മനുഷ്യാവകാശ ലംഘനമെന്ന് സിദ്ദിഖ് കാപ്പന്‍

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പോലീസ് നീക്കം അസാധാരണമാണെന്നും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പോലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പോലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും […]

‘താന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദമായ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ല. മലപ്പുറത്ത് ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ലീഗ്, ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. […]

മലപ്പുറം പ്രത്യേകരാജ്യം, സ്വന്തമായി അഭിപ്രായം പറയാന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി

നിലമ്പൂര്‍: മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമര്‍ശം. Also Read; ‘താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുത്’; ഗെസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി ”മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കന്‍ഡറി […]

ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്നു ; 4 പേര്‍ പിടിയില്‍, സംഘത്തില്‍ 9 പേര്‍, അന്വേഷണം പുരോഗമിക്കുന്നു

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്‌കൂട്ടറില്‍ പോകുകയായിരുന്ന ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്നര കിലോ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ലാല്‍, ലിജിന്‍ രാജന്‍, തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരെ തൃശൂര്‍ ഈസ്റ്റ് പോലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണം കിട്ടിയിട്ടില്ല. അഞ്ച് പേര്‍ കൂടി സംഘത്തിലുണ്ടെന്നാണ് വിവരം. Also Read ; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍ ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. ജ്വല്ലറിയില്‍ […]

കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച ; ഒന്നര കിലോ സ്വര്‍ണം മോഷണം പോയി

മലപ്പുറം: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഒന്നര കിലോ സ്വര്‍ണമാണ് മോഷണം പോയത്. തൃശൂരില്‍ നിന്നുള്ള സ്വര്‍ണവ്യാപാരിയുടെ സ്വര്‍ണമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. മലപ്പുറം തിരൂരുള്ള ജ്വല്ലറിയില്‍ കാണിക്കാനായി കൊണ്ടുപോവുകയായിരുന്നു സ്വര്‍ണമെന്നാണ് വിവരം. 1512 ഗ്രാം സ്വര്‍ണമാണ് വ്യാപാരിയുടെ കൈവശം ഉണ്ടായിരുന്നത്. Also Read ; വയനാട് ഉരുള്‍പൊട്ടല്‍ ; ദുരന്തബാധിതരുടെ കടങ്ങള്‍ എഴുതി തള്ളമെന്ന് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇന്നലെ രാത്രിയായിരുന്നു മോഷണം നടന്നത്. കുറ്റിപ്പുറത്ത് നിന്ന് […]

മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ ഊട്ടിയില്‍

മലപ്പുറം: മലപ്പുറത്ത് നിന്നും കാണാതായ വിഷ്ണുജിത്തിനായുള്ള അന്വേഷണത്തില്‍ വഴിത്തിരിവ്. വിഷ്ണുവിന്റെ ഫോണ്‍ ഓണ്‍ ആയി. ഊട്ടിയിലെ കുനൂരിലാണ് ഫോണിന്റെ ലൊക്കേഷന്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ നാലാം തിയതിയാണ് ഇയാളെ കാണാതാകുന്നുത്. വിവാഹം നടക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം നില്‍ക്കെ വിഷ്ണുവിനെ കാണാതായതില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു.ഇതിനിടെ വിഷ്ണു അവസാനമായി വിളിച്ചപ്പോള്‍ എല്ലാം സാധാരണ രീതിയിലായിരുന്നു ഫോണില്‍ സംസാരിച്ചതെന്നും സുഹൃത്തില്‍ നിന്നും ഇയാള്‍ ഒരു ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നും സഹോദരി മൊഴി നല്‍കിയിരുന്നു. യുവാവ് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് […]

വിഷ്ണുജിത്തിനെ കാണാതായ സംഭവം ; കേസ്  പ്രത്യേക അന്വേഷണ സംഘത്തിന്

മലപ്പുറം: മലപ്പുറം പള്ളിപ്പുറത്ത് യുവാവിനെ കാണാതായ സംഭവത്തില്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേസന്വേഷിക്കും. സെപ്റ്റംബര്‍ നാലിനാണ് പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ കാണാതായത്. അന്ന് തന്നെ രാത്രി 8.10 ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇയാള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. Also Read ; എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ; അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് […]

ശക്തമായ മഴയില്‍ മലപ്പുറത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

മലപ്പുറം: ശക്തമായ മഴയില്‍ തിരൂര്‍ കൂട്ടായി പി.കെ.ടി.ബി.എം. യു.പി. സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. പ്രവര്‍ത്തിക്കുന്നില്ലാത്ത സ്‌കൂളിന്റെ പഴയ ഓടിട്ട കെട്ടിടമാണ് ബുധനാഴ്ച പുലര്‍ച്ചെ തകര്‍ന്നുവീണത്. അപകടം സംഭവിച്ചത് പുലര്‍ച്ചെയായതിനാല്‍ വന്‍ അപകടം ഒഴിവായി. Also Read ; എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയില്‍ കുതിര്‍ന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുകയായിരുന്നു. ഫിറ്റ്‌നെസില്ലാത്ത കെട്ടിടം പൊളിച്ചുനീക്കാത്തതില്‍ വിമര്‍ശനമുയരുന്നുണ്ട്. Join […]

മലപ്പുറത്ത് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: കുടുംബകോടതിക്കുമുന്നിലിട്ട് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മാരകമായി മുറിവേറ്റ കാവനൂര്‍ ചെരങ്ങകുണ്ടില്‍ ശാന്ത(55) യെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേക്കര വീട്ടില്‍ കെ.സി.ബൈജുമോനാണ് (28) ഭാര്യ ചെരങ്ങകുണ്ടില്‍ ദില്‍ഷ(34) യുടെ അമ്മ ശാന്തയെ വെട്ടുകത്തികൊണ്ട് വെട്ടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ദില്‍ഷയും ബൈജുമോനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. ബൈജുമോന്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും […]