January 23, 2026

നിപ ; 14 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി, 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍

മലപ്പുറം: മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലെ എണ്ണം 406 ആയി. പുതിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കനുസരിച്ച് 139 ആരോഗ്യ പ്രവര്‍ത്തകരടക്കം 196 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണുള്ളത്. മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി 15 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുമുണ്ട്. Also Read ; ചെളിവെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കം; നടുറോട്ടില്‍ അച്ഛനേയും മകനേയും കാറില്‍ വലിച്ചിഴച്ചു, കേസെടുത്ത് പോലീസ് അതേസമയം, ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് മലപ്പുറത്ത് അവലോകന യോഗം ചേരും. തിങ്കളാഴ്ച പതിനൊന്നു പേരുടെ സാമ്പിള്‍ […]

മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം; അറുപത്തെട്ടുകാരനെ മഞ്ചേരിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി

കോഴിക്കോട്: മലപ്പുറത്ത് ഒരാള്‍ക്ക് കൂടി നിപ രോഗലക്ഷണം. രോഗിയെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ സാംപിളുകള്‍ വിശദ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം മലപ്പുറം സ്വദേശിയായ അറുപത്തെട്ടുകാരനാണ് ചികിത്സയിലുള്ളത്. എന്നാല്‍ ഇയാള്‍ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെടുന്ന ആളല്ല. സമാന രോഗലക്ഷണം കണ്ടതോടെയാണ് വിദഗ്ധ ചികിത്സയ്ക്കായി രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. പൂനെ വൈറോളജി […]

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. […]

മലപ്പുറത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ;കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു

പൊന്നാനി: മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനിയിലും നിലമ്പൂരിലുമാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. പൊന്നാനിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കും നിലമ്പൂരില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള തൊഴിലാളിയാണ് ഇയാള്‍. നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടിയ തൊഴിലാളി താമസ സ്ഥലത്തേക്ക് മടങ്ങി. മറ്റുള്ളവര്‍ ചികിത്സ തുടരുകയാണ്. Also Read; പീഡനക്കേസ് പ്രതി സജിമോന് ഇനി പാര്‍ട്ടി അംഗത്വം മാത്രം അതേസമയം മലമ്പനി സ്ഥിരീകരിച്ചതോടെ പൊന്നാനി നഗരസഭയുടേയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ […]

ഡെങ്കിപ്പനിക്കിടെ മലപ്പുറത്ത് എച്ച്1 എന്‍1 രോഗം പടരുന്നു

മലപ്പുറം: കേരളത്തില്‍ ഡെങ്കിപ്പനിക്കിടെ ആശങ്കയായി എച്ച്1എന്‍1 രോഗബാധ. ജൂലായ് 1 മുതല്‍ 7 വരെയുള്ള ദിവസങ്ങളില്‍ മലപ്പുറത്ത് മാത്രമായി എച്ച്1എന്‍1 സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. കൂടാതെ 2024ല്‍ 30 കേസുകള്‍ കടന്ന മലപ്പുറത്ത് രോഗ ബാധിതരുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്. Also Read ; രണ്ട് ദിവസമായി സര്‍വീസ് നടത്താതെ ‘നവകേരള’ ബസ് ഡെങ്കിപ്പനി, എലിപ്പനി, കോളറ, എച്ച് 1 എന്‍ 1, വെസ്റ്റ് നെയ്ല്‍, അമീബിക് മസ്തിഷ്‌ക ജ്വരം എന്നിങ്ങനെ രോഗങ്ങളുടെ […]

സപ്ലൈക്കോയില്‍ ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കോടികളുടെ തട്ടിപ്പുകള്‍ പുറത്ത്

കൊച്ചി: സംസ്ഥാനത്ത് പ്രതിസന്ധിയിലായ സപ്ലൈക്കോയില്‍ നടക്കുന്നത് വന്‍ ക്രമക്കേടുകളാണെന്ന് റിപ്പോര്‍ട്ട്. സ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മാത്രം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.മലപ്പുറത്ത് എട്ടും കൊല്ലത്ത് നാല്  ജീവനക്കാര്‍ക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. Also Read ; കള്ളപ്പണം വെളുപ്പിക്കല്‍ : ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ് സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ചേര്‍ന്നാണ് ഈ തട്ടിപ്പ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോഡൗണുകളില്‍ പൊതുവിതരണത്തിനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നതിലും വിതരണം ചെയ്യുന്നതിലും ആണ് തട്ടിപ്പ് കണ്ടെത്തിയത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന തട്ടിപ്പുകളില്‍ […]

വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം; കേള്‍വി ശക്തി തകരാറില്‍

മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ നവവധുവിന് ക്രൂര പീഡനം എന്ന് പരാതി. വിവാഹം കഴിഞ്ഞ് ആറാം ദിവസം മുതല്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു എന്ന ആരോപണം ആണ് കുടുംബം ഉയര്‍ത്തിയത്. വേങ്ങര സ്വദേശിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും കൈകൊണ്ടും ക്രൂരമായി മര്‍ദിച്ചുവെന്നും പരാതിയില്‍ ഉണ്ട്. Also Read ; പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ജോലി ഒഴിവ് സൗന്ദര്യത്തിന്റെ പേരിലും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടുമാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. ശരീരമാസകലം മര്‍ദ്ദനമേറ്റ […]

പ്ലസ് വണ്‍ : ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് 8ന്

തിരുവനന്തപുരം : ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ സമ്മര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടിന് ആദ്യ സുപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. Also Read ; ’11 വര്‍ഷമായി കാത്തിരുന്ന കിരീടം’ ; ലോകകപ്പ് ആരാധകര്‍ക്ക് സമര്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 9ന് രാവിലെ 10 മുതല്‍ പ്രവേശം നേടാനാക്കും. സീറ്റ് ക്ഷാമം നിലനില്‍ക്കുന്ന മലപ്പുറത്ത് എവിടെയൊക്കെ എത്ര അധിക ബാച്ചുകള്‍ അനുവദിക്കണമെന്നു സംബന്ധിച്ചു പഠിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥ കമ്മിറ്റി ഇന്ന് റിപ്പോര്‍ട് നല്‍കും. അതിന്റെ അടിസ്ഥാനത്തില്‍ താല്‍കാലിക അധിക ബാച്ചുകള്‍ […]

മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്; ചികിത്സ തേടിയത് 127 കുട്ടികള്‍, ഗുരുതരമല്ല

മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ലയെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. Also Read ; പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല സ്ഥിരീകരിച്ചു. മറ്റ് കുട്ടികളും രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ആരും ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച […]