മലപ്പുറത്തെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് പോലീസ് ; സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
മലപ്പുറം : മലപ്പുറം തിരൂരില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ താനൂര്‍ സ്വദേശി അരയന്റെ പുരക്കല്‍ ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ ഹംസയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണപ്പെട്ട ഹംസയും ആബിദും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇതേ തുടര്‍ന്ന് ആബിദ് ഹംസയെ മര്‍ദിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും തുടര്‍ന്നുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്നുമാണ് പോലീസ് അറിയിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































