October 18, 2024

കുവൈത്തില്‍ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു; മലയാളികള്‍ക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. Also Read ; ഉല്‍പ്പന്നങ്ങള്‍ക്കായി കേരള ബ്രാന്‍ഡ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍; ആദ്യഘട്ടത്തില്‍ വെളിച്ചെണ്ണ കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം റോഡിലെ ബൈപാസ് പാലത്തില്‍ ഇടിച്ചാണ് അപകടം […]

മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

തങ്കമണി: മലയാളി എയര്‍ഹോസ്റ്റസ് ഹരിയാനയിലെ ഗുഡ്ഗാവില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ചെമ്പകപ്പാറ തമ്പാന്‍സിറ്റി വാഴക്കുന്നേല്‍ ബിജു-സീമ ദമ്പതിമാരുടെ മകള്‍ ശ്രീലക്ഷ്മി(24)യാണ് മരിച്ചത്. എയര്‍ ഹോസ്റ്റസായി ജോലി ലഭിച്ച് രണ്ടാഴ്ച തികയും മുമ്പാണ് മരണം. ശ്രീലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചതായാണ് ഗുഡ്ഗാവ് പൊലീസ് തങ്കമണി പൊലീസ് സ്റ്റേഷനിലേക്ക് തിങ്കളാഴ്ച രാവിലെ 11-ന് വിളിച്ചറിയിച്ചത്. ആറ് മാസത്തെ പരിശീലനത്തിനുശേഷം ജൂണ്‍ ആറിനാണ് ശ്രീലക്ഷ്മി എയര്‍ ഇന്ത്യയില്‍ ജോലിക്ക് ചേര്‍ന്നത്. Also Read ; സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; […]

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങള്‍ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. Also Read ;കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ […]

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ; ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ നടപടി വേഗത്തിലാക്കുകയാണ് ഇന്ത്യ. തിരിച്ചറിയുന്നവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കാനാണ് നീക്കം. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കും. ആവശ്യമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കും. വിദേശകാര്യ മന്ത്രാലയം വളരെ സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പെട്ടതില്‍ തിരിച്ചറിഞ്ഞവരുടെ പേര് വിവരങ്ങള്‍ ഉടന്‍ എംബസി കേന്ദ്ര സര്‍ക്കാരിന് കൈമാറും. Also Read […]

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മലയാളിയുവാവിന്റെ പരാക്രമം, വാതില്‍ തുറക്കാന്‍ ശ്രമം; അടിയന്തര ലാന്‍ഡിങ്, അറസ്റ്റ്

മുംബൈ: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. 25-കാരനായ അബ്ദുള്‍ മുസവിര്‍ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാള്‍ വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. Also Read ;ഡ്രൈവര്‍ക്യാബിനിലിരുന്ന് ഇനി വീഡിയോ എടുക്കണ്ട, വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ-കേരളഹൈക്കോടതി കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ […]

ഫേസ് ബുക്ക് അക്കൗണ്ട് വഴി പണി കിട്ടി ; 24 മണിക്കൂറില്‍ കുരുക്കഴിച്ച് മറുപടിയുമായി നടന്‍

നടനും സംവിധായകനുമായ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അത് തിരികെ ലഭിച്ചതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്ന് ആണെന്നും 24 മണിക്കൂറിനുള്ളില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ കൂടെനിന്നവര്‍ക്ക് നന്ദിയും നടന്‍ അറിയിച്ചിട്ടുണ്ട്. Also Read ;മാപ്പിളപ്പാട്ട് ഗവേഷകയും പിന്നണി ഗായികയും ആയ കെ എസ് രഹ്നക്ക് യുഎഇ ഗോള്‍ഡന്‍ വിസ ”എന്റെ ഫെയ്‌സ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്റ്റുകള്‍ കണ്ട്, ഹാക്കിങ് […]

വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി

തിരുവനന്തപുരം: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് റഷ്യയില്‍ കുടുങ്ങിയവരില്‍ ഒരു മലയാളി കൂടി തിരിച്ചെത്തി. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനാണ് ഡല്‍ഹിയില്‍ എത്തിയത്. Also Read ; ബിജെപിയിലേക്ക് ക്ഷണിച്ചു, ചേര്‍ന്നില്ലെങ്കില്‍ ഇഡി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് അതിഷി മര്‍ലേന നേരത്തെ പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ യുദ്ധമുഖത്തുള്ള അഞ്ചുതെങ്ങ് സ്വദേശികളായ വിനീത്, ടിനു എന്നിവരുടെ കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്ത കേസില്‍ മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ […]

ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ മലയാളി സൈനികന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരികെ എത്തിയത്. ഈ മാസം 12ന് രാത്രിനായിരുന്നു സൈനികനെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. എട്ട് വര്‍ഷം മുമ്പാണ് വിപിന്‍ ജോലിയില്‍ പ്രവേശിച്ചത്. കാരണം വ്യക്തമാല്ല മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം