October 16, 2025

എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദേശപ്രകാരമെന്ന് അന്‍വര്‍ വ്യക്തമാക്കി.  സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയ ശേഷം തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അന്‍വര്‍ രാജിക്കാര്യം വിശദീകരിച്ചത്. Also Read ; നെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; തുറക്കാന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മകന്‍ അതേസമയം പിണറായിസത്തിനെതിരെ പോരാടിയ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം ആരംഭിച്ചത്. മത്സരിക്കാന്‍ അവസരം നല്‍കിയ ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു. 11-ാം തീയതി […]

ബലാത്സംഗക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ; പത്ത് ദിവസത്തിനകം ബില്‍ പാസാക്കും: മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്‍ പാസാക്കുന്നതിന് നിയമസഭാ സമ്മേളനം വിളിക്കുമെന്ന് മമതാബാനര്‍ജി. അടുത്തയാഴ്ച തന്നെ നിയമസഭാ സമ്മേളനം വിളിച്ച് 10 ദിവസത്തിനുള്ളില്‍ ബില്‍ പാസാക്കുമെന്നും മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. Also Read; സിനിമ മേഖലയിലെ ആക്ഷേപങ്ങള്‍ ഇതാദ്യമായല്ല ; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം, മുകേഷിന്റെ രാജി സിപിഐഎം തീരുമാനിക്കട്ടെ – കൊടിക്കുന്നില്‍ സുരേഷ് ബില്‍ നിയമസഭയില്‍ പാസാക്കിയ ശേഷം ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കും. എന്നാല്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസ് […]

നീതി ആയോഗിനെ കൊണ്ട് ഒരു പ്രയോജനവുമില്ല : മമത ബാനര്‍ജി , കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള നീതി ആയോഗിന്റെ ആദ്യ ഗവേണിംഗ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര ബജറ്റില്‍ സര്‍ക്കാര്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ പരിഗണിച്ചെല്ലെന്ന് കാണിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഏഴ് മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. എന്നാല്‍ പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് താന്‍ ഒന്നും അറിഞ്ഞിരിന്നില്ലായെന്നാണ് മമത പറഞ്ഞത്. എന്നാല്‍ പ്രധാന മന്ത്രി അധ്യക്ഷനായ യോഗത്തില്‍ പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച ബജറ്റ് […]

മമതാ ബാനര്‍ജിക്കെതിരെ അധിക്ഷേപ പരാമര്‍ശത്തില്‍ ദിലീപ് ഘോഷിനെതിരെ കേസ്

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പോലീസാണ് കേസെടുത്തത്. Also Read; പന്നിയങ്കര ടോള്‍ പ്ലാസയില്‍ ഏപ്രില്‍ ഒന്നു മുതല്‍ ടോള്‍ നിരക്കില്‍ വര്‍ദ്ധനവ് ത്രിപുരയില്‍ പോയാല്‍ ത്രിപുരയുടെ മകളാണെന്നും ഗോവയില്‍ പോയാല്‍ ഗോവയുടെ മകളാണെന്നും പറയും. ദീദി ആദ്യം അച്ഛനാരാണെന്ന് ഉറപ്പിക്കട്ടെ’ എന്നായിരുന്നു ഘോഷിന്റെ പരാമര്‍ശം. കൂടാതെ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം ദിലീപ് ഘോഷില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. അതിനാല്‍ ദേശീയ അധ്യക്ഷന്‍ ജെ […]

മമതാ ബാനര്‍ജി മന്ത്രിസഭയിലെ അംഗം ജ്യോതി പ്രിയ മല്ലിക്കിനെ ഇ ഡി അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വസതിയിലടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. സംസ്ഥാനത്തെ മുന്‍ ഭക്ഷ്യമന്ത്രിയായിരുന്നു ജ്യോതി പ്രിയ മല്ലിക്ക്. അദ്ദേഹത്തിന്റെ രണ്ട് വീടുകളിലും മറ്റ് മൂന്ന് സ്ഥലങ്ങളിലുമായിട്ടായിരുന്നു റെയ്ഡ് നടത്തിയത്. പാര്‍ത്ഥ ചാറ്റര്‍ജി, അനുബ്രത മൊണ്ടല്‍, മണിക് ഭട്ടാചാര്യ എന്നിവരുള്‍പ്പെടെ തൃണമൂല്‍ കോണ്‍ഗ്രസ് […]