മങ്കിപോക്‌സ് ലക്ഷണങ്ങളോടെ യുവാവ് മഞ്ചേരിയില്‍ ചികിത്സയില്‍

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ എം പോക്‌സ് ലക്ഷണങ്ങളോടെ യുവാവ് ചികിത്സയില്‍. മലപ്പുറം എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. ദുബായില്‍ നിന്ന് ഒരാഴ്ച മുമ്പാണ് യുവാവ് നാട്ടിലെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കന്‍ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിലാക്കിയത്. എംപോക്‌സാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവില്‍ ആശങ്ക […]