കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഹര്‍ജിയില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]