മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന്

അടിമാലി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചട്ടിയുമായി ഭിക്ഷയാചിക്കാന്‍ ഇറങ്ങിയ ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ചട്ടിയുമായി റോഡിലിറങ്ങിയ മറിയക്കുട്ടിയുടെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് വീട് വെച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം നല്‍കിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ജൂലായ് 12ന് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മറിയക്കുട്ടിക്ക് ഭവനത്തിന്റെ താക്കോല്‍ കൈമാറും. […]

മറിയക്കുട്ടിക്കും അന്നക്കും സഹായവുമായി രമേശ് ചെന്നിത്തല

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ കഴിഞ്ഞ ദിവസം മറിയക്കുട്ടി, അന്ന എന്നീ വയോധികര്‍ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയിരുന്നു. പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല 200 ഏക്കറില്‍ ഇവരെ കാണാനെത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ 1600 രൂപ വീതം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറുകയും ചെയ്തു. Also Read; ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ […]

തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

ക്ഷേമപെന്‍ഷന്‍ വൈകിയതില്‍ ഭിക്ഷയാചിച്ച മറിയക്കുട്ടിക്കെതിരെ തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദം പ്രകടിപ്പിച്ച് സിപിഐഎം മുഖപത്രം. തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടി താമസിക്കുന്ന വീട് മകള്‍ പ്രിന്‍സിയുടെ പേരിലുള്ളത്. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്താണ് എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മറിയക്കുട്ടി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനി തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദപ്രകടനം നടത്തിയത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ ഖേദപ്രകടനം തള്ളിയ മറിയക്കുട്ടി, […]