ഭാര്യാമാതാവിനെ വിവാഹം കഴിച്ച് മരുമകന്‍

ബീഹാര്‍ : ഭാര്യാമാതാവിനെ വിവാഹം കഴിച്ച് യുവാവ് ഏറെനാളത്തെ അടുപ്പത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹം നടത്തിക്കൊടുത്തതാകട്ടെ ഭാര്യാപിതാവും. ബിഹാറിലാണ് സംഭവം. Also Read ; പ്രജ്വല്‍ രേവണ്ണയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് സിദ്ധരാമയ്യ, പ്രജ്വലിനെ സസ്‌പെന്‍ഡ് ചെയ്ത് ജെഡിഎസ് കോര്‍കമ്മറ്റി 45കാരനായ സിക്കന്ദര്‍ യാദവ് ആണ് ഭാര്യാമാതാവും 55 കാരിയുമായ ഗീതാ ദേവിയെ നിയമപരമായി വിവാഹം കഴിച്ചത്. രണ്ടുമക്കളുടെ പിതാവായ സിക്കന്ദര്‍ യാദവ് ഭാര്യയുടെ മരണശേഷം ഭാര്യയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് ഭാര്യാമാതാവും യുവാവും […]

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടേയും റോക്ക ചടങ്ങുകള്‍ നടന്നിരുന്നു.

പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാല്‍തി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഞ്ചാബി ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ഈ ചടങ്ങോടെയാണ് വിവാഹം പരസ്യമാക്കുന്നത്. ഇതിന് ശേഷമാണ് വിവാഹ നിശ്ചയം നടക്കുക. Also Read ; ‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസിന്റെ ഔട്ട്ഫിറ്റ്. […]

നടന്‍ രാജേഷ് മാധവനും ദീപ്തി കാരാട്ടും വിവാഹിതരാകുന്നു, പ്രണയസാഫല്യത്തിന് ആശംസയറിയിച്ച് സിനിമാലോകം

നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു ദീപ്തി. ദീപ്തിക്കും രാജേഷിനും ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലെത്തി. Also Read ; ചാക്കിൽ കെട്ടി കൈക്കൂലിപ്പണം: മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ പിടിയിൽ കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. ടെലിവിഷന്‍ പരിപാടികളുടെ പ്രൊഡ്യൂസറായി കരിയര്‍ ആരംഭിച്ച രാജേഷ് അപ്രതീക്ഷിതമായാണ് സിനിമാ അഭിനയത്തിലെത്തുന്നത്. സനല്‍ അമന്റെ […]

സ്ത്രീയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷഹീര്‍, ഷംന, എട്ടുവയസുകാരി ഷാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം അവഹേളിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ്, ഹക്കീം, സൈഫുദ്ദീന്‍, ഷജീര്‍ […]

  • 1
  • 2