November 21, 2024

മാസപ്പടി കേസില്‍ മാത്യുകുഴല്‍നാടന്റെ ഹര്‍ജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിര്‍ണായകം

തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ വീണാ വിജയനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഇന്ന് വിധി പറയും.മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് കുഴല്‍നാടന്‍ ആദ്യം കോടതിയെ സമീപിച്ചത്.പിന്നീട് കോടതി നേരിട്ട് അന്വേഷിണം നടത്തിയാല്‍ മതിയെന്ന നിലപാടിലായി കുഴല്‍നാടന്‍.ഇക്കാര്യത്തിലാണ് കോടതി ഇന്ന് വിധി പറയുന്നത്.കഴിഞ്ഞയാഴ്ച്ച ഈ കേസ് പരിഗണിച്ചപ്പേഴാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്നും കോടതി നേരിട്ട് അന്വേഷിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. Also Read ; സര്‍ക്കാര്‍ ഓഫീസില്‍ […]

സിഎംആര്‍എല്‍ മാസപ്പടി; മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയിരുന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. കേസ് തള്ളണമെന്ന വിജിലന്‍സ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടന്‍ ഉയര്‍ത്തിയിരുന്ന ആരോപണം. Also Read ; നിയമസഭ കയ്യാങ്കളി കേസ് ഇന്ന് പരിഗണിക്കും ഇതില്‍ താന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് […]

വീണാ വിജയന്റെ മാസപ്പടി വിവാദം സിപിഎം നിലപാടെന്തന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടെന്തെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ട് കമ്പനികള്‍ തമ്മിലുളള സുതാര്യമായ ഇടപാടായതുകൊണ്ട് തെറ്റായി ഒന്നുംതന്നെയില്ലെന്നായിരുന്നു പത്രക്കുറിപ്പിലൂടെ സിപിഎം പറഞ്ഞിരുന്നത്. Also Read ; ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി