മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത
കല്‍പ്പറ്റ: തലപ്പുഴയില്‍ മാവേയിസ്റ്റുകള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി തണ്ടര്‍ബോള്‍ട്ടും പൊലീസും. മക്കിമലയില്‍ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ അന്വേഷണം തുടരുമ്പോള്‍ കനത്ത ജാഗ്രതയിലാണ് ഈ മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകള്‍ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു. സി പി മൊയ്തീന്‍, കല്‍പ്പറ്റ സ്വദേശി സോമന്‍, തൃശ്ശൂര്‍ സ്വദേശി മനോജ്, ആഷിക്, എന്നീ മാവോയിസ്റ്റുകളാണ് കബനീദളത്തില്‍ ഇനി അവശേഷിക്കുന്ന നാല് പേരെന്നാണ് സൂചന. Also Read […]





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































