മേയര്‍ ആര്യാ രാജേന്ദ്രനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; യദുവിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ഡ്രൈവര്‍ യദു തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരെ നല്‍കിയ ഹര്‍ജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ആര്യയ്‌ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് യദു ആവശ്യപ്പെടുന്നത്. താന്‍ മേയര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും എന്നാല്‍ മേയര്‍ തനിക്കെതിരെ നല്‍കിയ പരാതിയില്‍ വളരെ വേഗത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് യദു ആരോപിക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. Also Read; ഡല്‍ഹിയില്‍ വായു […]

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തില്‍ എംഎല്‍എ സച്ചിന്‍ദേവിനെതിരെ സാക്ഷിമൊഴി.സംഭവം നടക്കുമ്പോള്‍ എംഎല്‍എ ബസില്‍ കയറിയെന്നും തമ്പാവൂര്‍ ഡിപ്പോയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടെന്നുമാണ് മൊഴിയുള്ളത്.എംഎല്‍എ ബസില്‍ കയറിയ കാര്യം കണ്ടക്ടര്‍ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. ട്രിപ്പ് ഷീറ്റിന്റെ പകര്‍പ്പും കണ്ടക്ടര്‍ ഹാജരാക്കി.ഇതുസംബന്ധിച്ച് ബസ്സിലെ കണ്ടക്ടറും യാത്രക്കാരുമാണ് മൊഴി നല്‍കിയിരിക്കുന്നത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ബസിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടമായ പശ്ചാത്തലത്തില്‍ കൂടതല്‍ […]