‘മാലിന്യസംസ്‌കരണത്തില്‍ കേരളം പരാജയം’: രാജിവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയ ജോയിയുടെ ജീവനറ്റ ശരീരം അഴുക്ക് ചാലില്‍ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് അതീവ ഖേദകരമാണെന്ന് ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖര്‍. ഒരു അപകടം നടന്നയുടന്‍ പഴിചാരുന്നതിനല്ല, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണം പ്രഥമ പരിഗണനയെന്നത് കണക്കിലെടുത്താണ് ഇതുവരേയും കാത്തിരുന്നത്. പക്ഷേ തിരുവനന്തപുരം ജില്ലയിലെ സര്‍വജനങ്ങളും നടുക്കത്തോടെ മാത്രമറിഞ്ഞ ഈ വാര്‍ത്തയോട് ഇനിയും പ്രതികരിക്കാതിരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കുന്നതല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. രക്ഷാദൗത്യമെന്ന് കൊട്ടിഘോഷിച്ച പ്രചാരണം മൂന്നാം നാള്‍ പരാജയപ്പെട്ട് നാവിക സേനയുടെ […]




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































