October 16, 2025

മുണ്ടക്കൈ ദുരിതബാധിതര്‍ക്ക് പഞ്ചായത്ത് നല്‍കിയത് പുഴുവരിച്ച അരി, പഴകിയ വസ്ത്രങ്ങള്‍; പ്രതിഷേധം

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പഞ്ചായത്തില്‍ നിന്നും നല്‍കിയത് പുഴുവരിച്ച അരിയെന്ന് പരാതി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. എന്നാല്‍ സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നല്‍കിയ കിറ്റുകളാണ് ദുരന്തബാധിതര്‍ക്ക് നല്‍കിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കാമെന്ന് നോക്കിയാല്‍ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കള്‍ ലഭിച്ചവര്‍ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് കിറ്റിലുണ്ടായിരുന്നത്. Also Read; ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയായി […]

വയനാട് ഉരുള്‍പ്പൊട്ടല്‍: മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മേപ്പാടി പഞ്ചായത്ത് ചെലവാക്കിയ പണം നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ മേപ്പാടി പഞ്ചായത്തിന് ചെലവ് വന്ന അഞ്ചര ലക്ഷത്തോളം രൂപ ആവശ്യപ്പെട്ട് കത്ത് നല്‍കിയപ്പോഴാണ് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി മറുപടി നല്‍കിയത്. ആദ്യഘട്ടത്തില്‍ അടിയന്തര ചെലവുകള്‍ക്കാവശ്യമായ തുക തല്‍ക്കാലം കൈയ്യില്‍ നിന്ന് എടുക്കൂ പിന്നീട് ലഭ്യമാക്കാമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ വഴി പഞ്ചായത്തിന് സര്‍ക്കാര്‍ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നത്. ഇത് പ്രകാരം ചെലവുകള്‍ നടത്തിയ മേപ്പാടി പഞ്ചായത്ത്് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. […]