December 1, 2025

മരം മുറിച്ചു, പൊളിച്ചിട്ട സ്റ്റേഡിയത്തിന്റെ ഭാവി എന്താകും? ജി സി ഡി എ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ബുധനാഴ്ച

കൊച്ചി: മെസിയും അര്‍ജന്റീനിയന്‍ ടീമും നവംബറില്‍ വരില്ലെന്ന് ഉറപ്പായതോടെ കലൂര്‍ സ്റ്റേഡിയത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെ ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ബുധനാഴ്ച രാവിലെ ചേരും. കഴിഞ്ഞ 26ാം തീയതി മുതലാണ് സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് സ്റ്റേഡിയം കൈമാറിയത്. ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള പറഞ്ഞതനുസരിച്ച് നവംബര്‍ 30 വരെയാണ് സ്റ്റേഡിയം വിട്ടു നല്‍കിയിരിക്കുന്നത്. ഈ കാലയളവില്‍ നിര്‍മാണ പ്രവൃത്തികള്‍ തീര്‍ന്നില്ല എങ്കില്‍ എന്താകും സ്റ്റേഡിയത്തിന്റെ ഭാവി എന്നതും ചോദ്യം ഉയരുന്നുണ്ട്. ജിസിഡിഎ അടിയന്തര എക്സിക്യൂട്ടീവ് യോഗത്തില്‍ സ്റ്റേഡിയം […]

കേരളത്തിലെത്താന്‍ അര്‍ജന്റീന ടീം റെഡി; മെസി ക്യാപ്റ്റന്‍

കൊച്ചി: കേര്രളത്തിലെത്തുന്ന അര്‍ജന്റീന ഫുട്‌ബോള്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു.ലയണല്‍ മെസിയാണ് ടീം ക്യാപ്റ്റന്‍. ടീമിന്റെ കോച്ചായി ലയണല്‍ സ്‌കലോണിയും കൊച്ചിയിലെത്തും. എയ്ഞ്ചല്‍ ഡി മരിയയും എന്‍സോ ഫെര്‍ണാണ്ടസും ഒഴികെ ടീമില്‍ മറ്റ് അംഗങ്ങള്‍ എല്ലാവരും ഉണ്ടാകും. ഓസ്‌ട്രേലിയക്കെതിരെയാണ് അര്‍ജന്റീന കൊച്ചിയില്‍ മത്സരിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അര്‍ജന്റീന സ്‌ക്വാഡ് ലയണല്‍ മെസ്സി, എമിലിയാനോ മാര്‍ട്ടിനസ്, അലക്സിസ് മക് അലിസ്റ്റര്‍, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെന്‍ഡി. ജൂലിയന്‍ അല്‍വാരസ്, ലൗത്താറോ മാര്‍ട്ടിനസ്, […]

അഭ്യൂഹങ്ങള്‍ക്ക് വിരാമം; മെസി കേരളത്തിലേക്ക്, സ്ഥിരീകരണവുമായി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍

തിരുവനന്തപുരം: ഒരുപാട് വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇനി ഫുള്‍സ്റ്റോപ്പ്. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തില്‍ എത്തും. ഇതുസംബന്ധിച്ച് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക സ്ഥിരീകരണമെത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി ഈ വര്‍ഷത്തെ സൗഹൃദമത്സരങ്ങള്‍ നടക്കുന്ന വേദികള്‍ സംബന്ധിച്ചുള്ള വിവരമാണ് എഎഫ്എ പുറത്തുവിട്ടു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… നവംബറില്‍ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കുമെന്ന് എഎഫ്എ അറിയിച്ചു. കേരളത്തിന് പുറമേ അംഗോളയിലും അര്‍ജന്റീനയ്ക്ക് മത്സരമുണ്ട്. നവംബര്‍ 10 മുതല്‍ […]

മെസി കേരളത്തിലെത്തും, ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക മന്ത്രി

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലേയ്ക്ക് എത്തുന്ന കാര്യത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി അര്‍ജന്റീനിയന്‍ ഫുഡ്‌ബോള്‍ മാനേജ്‌മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തിലെത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തും. ഇതാണ് കരാര്‍ വ്യവസ്ഥ. അതിന് വേണ്ടിയാണ് ഇപ്പോള്‍ […]

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി ചാമ്പ്യന്‍മാര്‍ ; അര്‍ജന്റീനക്ക് ഇത് 16ാം കോപ്പ കിരീടം

മയാമി: കോപ്പയില്‍ വീണ്ടും മുത്തമിട്ട് അര്‍ജന്റീന. കൊളംബിയക്കെതിരായ കലാശപ്പോരില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ രഹിതമായി പിരിഞ്ഞതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലൗറ്ററോ മാര്‍ട്ടിനസ് ടീമിന് രക്ഷകനായി.ലോ സെല്‍സോ നല്‍കിയ മനോഹര പാസാണ് മാര്‍ട്ടിനസ് ഗോളാക്കി മാറ്റിയത്. Also Read ; കരച്ചില്‍ കേട്ട് നടത്തിയ തിരച്ചില്‍; സ്‌കൂളില്‍ നിന്നും കണ്ടെത്തിയത് ഒരു ദിവസം പ്രായമായ കുഞ്ഞ് കോപ്പ ഫൈനല്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ പ്രതിരോധമുയര്‍ത്തിയ അര്‍ജന്റീനക്ക് […]

മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ കലാശപ്പോരിനൊരുങ്ങി മെസിപ്പട….

ന്യൂജഴ്സി: കോപ്പ അമേരിക്ക് സെമിഫൈനലില്‍ കനേഡിയന്‍ സംഘത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്‍മാര്‍ ഫൈനലില്‍. ഹൂലിയന്‍ ആല്‍വരെസും ലയണല്‍ മെസിയും അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടി. നാളെ നടക്കുന്ന കൊളംബിയ – ഉറുഗ്വേ മത്സരത്തിന്റെ വിജയിയെ അര്‍ജന്റീന ഫൈനലില്‍ നേരിടും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മത്സരത്തിന്റെ തുടക്കം മുതല്‍ പന്ത് അര്‍ജന്റീനന്‍ താരങ്ങളുടെ കാലുകളിലായിരുന്നു. 23-ാം മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. റോഡ്രിഗോ ഡി പോള്‍ നല്‍കിയ […]

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും […]

കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ; അര്‍ജന്റീന ഇക്വഡോറിനെ നേരിടും

അരിസോണ: കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന ഇക്വഡോറിനെ നേരിടും. ഗ്രൂപ്പ് ബിയിലെ മെക്സിക്കോ- ഇക്വഡോര്‍ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളിയായി ഇക്വഡോര്‍ തീരുമാനമായത്. ജൂലൈ അഞ്ചിന് പുലര്‍ച്ചെ 6.30നാണ് അര്‍ജന്റീന- ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍. Also Read ; തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ പ്രാബല്യത്തില്‍ ; വന്നിറങ്ങാനും പോകാനും 2000 രൂപ അധികം നല്‍കേണ്ടി വരും ഗ്രൂപ്പ് ബിയില്‍ നടന്ന മൂന്നാമത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ മെക്സിക്കോ ശക്തമായ […]

അര്‍ജന്റീനിയന്‍ പരിശീലകന്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ ; പെറുവിനെതിരെയുള്ള മത്സരം നഷ്ടമാകും

മ്യൂണിച്ച്:  അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍. സൂപ്പര്‍ താരം മെസ്സിയെ പുറത്തിരുത്തി പെറുവിനെതിരെയുള്ള കോപ്പ അമേരിക്ക 2024 ലെ മൂന്നാം മത്സരത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് പരിശീലകന്‍ സ്‌കലോണിയുടെ സസ്‌പെന്‍ഷന്‍ തിരിച്ചടിയായിരിക്കുകയാണ്. Also Read ; യൂറോകപ്പ് പ്രീ ക്വാര്‍ട്ടറിന് ഇന്ന് തുടക്കം ; പോരാട്ടത്തിനൊരുങ്ങി ജര്‍മ്മനിയും ഡെന്‍മാര്‍ക്കും കോപ്പയിലെ കഴിഞ്ഞ മത്സരങ്ങളില്‍ രണ്ടാം പകുതിയില്‍ ടീം ഇറങ്ങാന്‍ വൈകിയതിനാണ് സ്‌കലോണിക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്.ഒരു മത്സരത്തില്‍ നിന്നാണ് സ്‌കലോണിയെ വിലക്കിയത്. ഇതോടെ കോപ്പയില്‍ പെറുവിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന […]

ചാമ്പ്യന്‍മാര്‍ക്ക് വിജയത്തുടക്കം ; കോപ്പയില്‍ കാനഡയെ 2 ഗോളുകള്‍ക്ക് വീഴ്ത്തി മെസ്സിപ്പട

അറ്റ്ലാന്റ: കോപ്പ അമേരിക്ക നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്ക് വേണ്ടി ജൂലിയന്‍ അല്‍വാരസും ലൗട്ടാരോ മാര്‍ട്ടിനസും ഗോള്‍ നേടി. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഗോളടിച്ചില്ലെങ്കിലും ഗോളിന് വഴിയൊരുക്കിയും മിന്നല്‍ നീക്കങ്ങളുമായും കളംനിറഞ്ഞു. Also Read ; എറണാകുളം ജില്ലയില്‍ പനി വ്യാപിക്കുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 9550 പേര്‍ ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡയ്ക്കെതിരെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് കാര്യങ്ങള്‍ അത്ര […]

  • 1
  • 2