ഇറാനുനേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മിസൈല്‍ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേല്‍
ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കി ഇസ്രയേല്‍. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രയേല്‍ മറുപടി നല്‍കിയത്. തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഉഗ്രസ്‌ഫോടനങ്ങള്‍ ഉണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ മറുപടി എന്തുതന്നെയായാലും അതിനെ നേരിടാന്‍ സജ്ജമാണെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ നിരന്ത പ്രകോപനത്തിനുള്ള മറുപടിയാണിതെന്നും ഇസ്രയേല്‍ പറഞ്ഞു. ടെഹ്‌റാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ഉഗ്രസ്‌ഫോടനങ്ങളുണ്ടായി. സ്‌ഫോടനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. ആളപായം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































