December 1, 2025

തിരുവനന്തപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിന്നും കാണാതായ രണ്ടുവയസുകാരിയെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദുവാണ് മരിച്ചത്. ഇന്ന് രാവിലെ ഉറങ്ങിക്കിടന്ന കുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് സംഘമെത്തി കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അതേസമയം സംഭവത്തില്‍ അടിമുടി ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളും എം വിന്‍സെന്റ് എംഎല്‍എയും ആരോപിക്കുന്നത്. കുട്ടി തനിയെ അവിടേ പോയി കിണറ്റിലേക്ക് […]

പെണ്‍കുട്ടിക്കായി അന്വേഷണം പുരോഗമിക്കുന്നു ; നിര്‍ണായകമായി ഫോട്ടോ

കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്നും കാണാതായ ഐശ്വര്യയ്ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 18ാം തിയതി രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി റെയില്‍വേ സ്‌റ്റേഷനിലേക്ക് ഇരുചക്രവാഹനത്തില്‍ പോയതിന്റെ ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് റെയില്‍വേ സ്‌റ്റേഷനുകള്‍ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതേസമയം കാണാതാവുന്നതിന് തലേദിവസം പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന്റെ പേരില്‍ വഴക്കു പറഞ്ഞിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ ഷീജ പോലീസിനോട് പറഞ്ഞു. Also Read ; എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള […]

തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം: ഭാര്യക്ക് ഫോണ്‍ ചെയ്തതായി വിവരം, അന്വേഷണം കര്‍ണാടകയിലേക്ക്

തിരൂര്‍: ദുരൂഹസാഹചര്യത്തില്‍ കാണാതായ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി ചാലിബ് ഭാര്യയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് വിവരം. വീട്ടിലേക്ക് തിരിച്ചുവരികയാണെന്നും താന്‍ സുരക്ഷിതനാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതായാണ് വിവരം. എവിടെയാണെന്ന ചോദ്യത്തിന് ദൂരെയാണെന്നും ഇപ്പോള്‍ ബസ്സ്റ്റാന്റിലാണുള്ളതെന്നും വ്യക്തമാക്കിയ അദ്ദേഹം, സംസാരിക്കാന്‍ പറ്റിയ സാഹചര്യത്തിലല്ലെന്നും പ്രതികരിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം ചാലിബിന്റെ ടവര്‍ ലൊക്കേഷന്‍ കര്‍ണാടകയിലെ ഉഡുപ്പിയിലാണുള്ളത്. ഇതേ തുടര്‍ന്ന് പോലീസ് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. Also Read; പാലക്കാട്ടെ റെയ്ഡിന്റെ സംവിധായകന്‍ ഷാഫി പറമ്പില്‍ തന്നെ – എം […]

മാമി തിരോധാനം: അന്‍വറിന്റെ വെളിപ്പെടുത്തലോടെ എ ഡി ജി പിയുടെ ഇടപെടലിലുള്ള സംശയം ബലപ്പെട്ടെന്ന് കുടുംബം

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങള്‍, എ ഡി ജി പി എം ആര്‍ അജിത് കുമാറിന്റെ ഇടപെടലുകളിലുള്ള സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണെന്ന് കുടുംബം. അന്വേഷണസംഘത്തെ തീരുമാനിച്ച് ഉത്തരവിറക്കിയത് എ ഡി ജി പി എം ആര്‍ അജിത് കുമാറാണ്. ഇതിനു പിന്നില്‍ ഇടപെടല്‍ നടന്നുവെന്ന സംശയമാണ് അന്‍വറിന്റെ വെളിപ്പെടുത്തലോടെ ബലപ്പെട്ടതെന്ന് മകള്‍ അദീബ നൈന. ഇതോടെ, കേസ് പൂര്‍ണമായും സി […]

എന്റെ മോളെക്കണ്ടോ? 8 വയസ്സുകാരിയുടെ ഫോട്ടോ കാണിച്ച് വിതുമ്പലോടെ സോമദാസ്

”എന്റെ മോളെക്കണ്ടോ?’ മേപ്പാടി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വരാന്തയില്‍ കാണുന്നവരെയെല്ലാം ഫോണില്‍ 8 വയസ്സുകാരി അനന്തികയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയാണ് സോമദാസ്. കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ തന്റെ കുഞ്ഞുണ്ടോ എന്ന ആശങ്ക. അവള്‍ ജീവനോടെ തിരിച്ചു വരണേയെന്നാണ് പ്രാര്‍ഥന. Also Read ;വയനാട്ടില്‍ കാരുണ്യത്തിന്റെ പ്രവാഹം; നിക്ഷേപം നിറഞ്ഞ് സ്‌നേഹബാങ്ക് വയനാട് അതിര്‍ത്തിയോടു ചേര്‍ന്ന നീലഗിരി ഏരുമാട് സ്വദേശി സോമദാസിന്റെ മകള്‍ അനന്തിക, അനന്തികയുടെ മുത്തശ്ശി സരസ്വതി, മുത്തച്ഛന്‍ ദാസന്‍ എന്നിവരെയാണ് ഉരുള്‍പൊട്ടലില്‍ കാണാതായത്. Join with metro post […]

ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: നഗരമധ്യത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെ തോട് വൃത്തിയാക്കുന്നതിനിടെ കോര്‍പ്പറേഷനിലെ താത്കാലിക ജീവനക്കാരനായ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. Also Read ; തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജയുടെ ഡെപ്യൂട്ടേഷന് കേന്ദ്രാനുമതി ജോയിയെ കണ്ടെത്താനായി അഗ്‌നിരക്ഷാ സേനാംഗങ്ങളും മുങ്ങല്‍വിദഗ്ധരും ഉള്‍പ്പെടെ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും തോട്ടിലെ മാലിന്യങ്ങള്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയാണ്. മാലിന്യം നീക്കിയാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് തോട്ടിലെ ടണലിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതിനായി മാലിന്യങ്ങള്‍ നീക്കാനാണ് നിലവിലെ ശ്രമം. Join with […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

കണ്ണൂര്‍: ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി. അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിലാണ് സൂര്യയെ കണ്ടെത്തിയത്. കാണാതായ മറ്റൊരു യുവതി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. Also Read ; പാലക്കാട് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് വെട്ടേറ്റു ; പോലീസ് അന്വേഷണം ആരംഭിച്ചു പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹം പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ ഇപ്പാഴും തുടരുകയാണ്. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ […]

മഞ്ചേരിയില്‍ നിന്നും റിഷിന്‍ പോയത് എങ്ങോട്ട്? കാണ്‍മാനില്ലെന്ന് പരാതിയുമായി കുടുംബം

മലപ്പുറം : നിലമ്പൂര്‍ സ്വദേശിയായ 21 വയസുകാരനെ കാണ്‍മാനില്ലെന്ന് പരാതി. കരുളായി ഭൂമിക്കുത്ത് കള്ളിയന്‍ ഹൗസിന്‍ മജീദിന്റെ മകന്‍ റിഷിനെയാണ് വ്യാഴായ്ച രാവിലെ 9 മണി മുതല്‍ കാണാതായത്.അതേസമയം യുവാവിനെ ഇന്നലെ രാവിലെ 10.30ക്ക് ചന്തക്കുന്ന് ഭാഗത്തും 11 മണിക്ക് മഞ്ചേരി ഭാഗത്തും കണ്ടവരുണ്ട്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ വിവരം അറിയിക്കുക. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘വടിയും കോടാലിയും കണ്ടുകിട്ടി, ആളെ കണ്ടെത്താനായില്ല’; വയോധികയ്ക്കായുള്ള തിരച്ചിലില്‍ വാച്ചുമരം ആദിവാസി കോളനി

തൃശ്ശൂര്‍: വാച്ചുമരം ആദിവാസി കോളനിയില്‍ നിന്ന് കാണാതായ വയോധികയ്ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഇന്നും തുടരും. വനത്തിലേക്ക് വിറക് ശേഖരിക്കാന്‍ പോയ അമ്മിണി(75)യെ ആണ് കാണാതായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയോധിയ്ക്കായുള്ള തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. Also Read ; റഷ്യന്‍ യുദ്ധഭൂമിയിലേക്കുളള മനുഷ്യക്കടത്ത്; റിക്രൂട്ട്‌മെന്റ് സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍ തിങ്കളാഴ്ച വൈകീട്ടായിരുന്നു വിറക് ശേഖരിക്കുന്നതിനായി അമ്മിണി വനത്തിലേക്ക് പോയത്. പിന്നീട് കാണാതായതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും കോളനി നിവാസികളും ചേര്‍ന്ന് തിരിച്ചില്‍ നടത്തിയിരുന്നു. ഇന്നലെ പല ഗ്രൂപ്പുകളായി […]

  • 1
  • 2