ദുരന്തത്തില്‍ കേരളത്തെ ചേര്‍ത്തുപിടിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ; അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു
ചെന്നൈ: വയനാട്ടിലെ ദുരന്തത്തില്‍ കേരളത്തെ ചേര്‍ത്തു പിടിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ദുരന്തനിവാരണത്തിന് അഞ്ച് കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നതായും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. Also Read ; തൃശൂര്‍ വാല്‍പ്പാറയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു ; മുത്തശ്ശിയും കൊച്ചുമകളും മരണപ്പെട്ടു ‘വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നു. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങള്‍ അഞ്ചു കോടി രൂപ നല്‍കുന്നു. ഐഎഎസ് […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































