• India

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: രാജ്യത്ത് ക്ഷേത്ര-മസ്ജിത് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ രാമക്ഷേത്രം പണിതത് അതൊരു വികാരമായിരുന്നു. എന്നാല്‍ എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്രം പണിതതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. Also Read ; ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ […]

ആകാശയാത്ര പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ മാത്രം, മോദിക്കും അമിത്ഷാക്കും സമാനമായ സുരക്ഷയിലേക്ക് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന്‍ (എ എസ് എന്‍) കാറ്റഗറിയിലേക്ക് ഉയര്‍ത്തി. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവതിന് സുരക്ഷ വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ സുരക്ഷ തീരുമാനം പുറത്തുവിട്ടത്. സി ഐ എസ് എഫിനാണ് നിലവില്‍ സുരക്ഷാ ചുമതല. […]