ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ്

മലപ്പുറം: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്. Also Read ; രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക് ‘മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- […]

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് […]

മകനെ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബംഗളൂരു: നാലു വയസുകാരനായ മകനെ ഗോവയിലെ ഹോട്ടലില്‍ കൊലപ്പെടുത്തി ബാഗിലാക്കിയ അമ്മയെ കര്‍ണാടക പോലീസ് കസ്റ്റടിയില്‍ എടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെട്ടെന്നുള്ള ദേഷ്യത്തിലാണ് കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമര്‍ത്തിയതെന്നും മകന്‍ മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിഭ്രാന്തയായെന്നും തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും സുചന പോലീസിന് മൊഴി നല്‍കി. ബംഗളൂരുവിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ മൈന്‍ഡ്ഫുള്‍ എ.ഐ ലാബിന്റെ സി.ഇ.ഒയും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ സുചന സേത്ത് (39) ആയിരുന്നു ഇന്നലെ പോലീസിന്റെ പിടിയിലായത്. കൊലയ്ക്ക് പിന്നാലെ […]

സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്ത്രീകള്‍ അമ്മയുടേയോ അമ്മായിയമ്മയുടേയോ അടിമകളല്ലെന്നും അവരുടെ തീരുമാനങ്ങളെ വിലകുറച്ച് കാണരുതെന്നും ഹൈക്കോടതി. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിയായ ഡോക്ടര്‍ തന്റെ വിവാഹമോചന ഹര്‍ജി കൊട്ടാരക്കര കുടുംബകോടതിയില്‍ നിന്ന് തലശേരി കുടുംബകോടതിയിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. ഹര്‍ജിക്കാരിയോട് അമ്മയും അമ്മായിയമ്മയും പറയുന്നത് കേള്‍ക്കാന്‍ കുടുംബകോടതി നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കോടതിക്ക് പുറത്ത് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാവുന്നതേയുള്ളൂവെന്നും ഭര്‍ത്താവ് കോടതിയോട് പറഞ്ഞു. കുടുംബകോടതി നിര്‍ദേശം പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും പുതിയകാല ചിന്താഗതിയല്ലെന്നും കോടതി പറഞ്ഞു. […]

  • 1
  • 2