November 21, 2024

വാഹന പരിശോധന ; ലൈസന്‍സും ആര്‍ സിയും ഡിജിറ്റല്‍ കാണിച്ചാല്‍ മതി, അസല്‍ രേഖകള്‍ പിടിച്ചെടുക്കരുത്

അരൂര്‍(ആലപ്പുഴ): ഇനി മുതല്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഡ്രൈവിങ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതി. അസല്‍ രേഖ കാണിക്കണമെന്ന് നിര്‍ബന്ധമില്ല. വ്യാഴാഴ്ച സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇനി മുതല്‍ വാഹന പരിശോധന നടത്തുമ്പോള്‍ ഡിജിറ്റല്‍ രേഖകള്‍ മതി. Also Read ; ലോകകപ്പ് യോഗ്യതാ റൗണ്ട് ; പരാഗ്വെയോട് 1-2 ന് തോല്‍വി ഏറ്റുവാങ്ങി മെസ്സിപ്പട നേരത്തെ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനാ […]

കേരള ചരിത്രത്തിലാദ്യമായി, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ

പാലക്കാട്: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തി വനിതാ ജോയിന്റ് ആര്‍ടിഒ. ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃദ്ധ സനിലാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. Also Read ; പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചു ബസും ലോറിയുമുള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍ ഓടിക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ടെങ്കിലും ഇതുവരെയും പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഹെവി വെഹിക്കിള്‍ ടെസ്റ്റ് നടത്തിയിരുന്നത്. ഇതിനൊരു മാറ്റമാണ് ബൃദ്ധയിലൂടെ ഉണ്ടായിരിക്കുന്നത്. അതേസമയം ഇത്തരമൊരു ഉത്തരവാദിത്വം ഡ്യൂട്ടിയുടെ ഭാഗമായതിനാല്‍ ആശ്ചര്യമൊന്നും […]

ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് പിന്നാലെ മറ്റൊരു പുതിയ തീരുമാനവുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള മറ്റ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ആംബര്‍ മഞ്ഞ നിറത്തിലുള്ള നിറമായിരിക്കും ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് നല്‍കുക. പുതിയ തീരുമാനം ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. Also Read […]

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനം ഇനി നിരത്തിലറങ്ങില്ല , ആക്രിയാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

കൊച്ചി: ആകാശ് തില്ലങ്കേരി രൂപമാറ്റം വരുത്തി ഓടിച്ച വാഹനം ആക്രിയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. രൂപമാറ്റം വരുത്തി നടുറോഡില്‍ കൂടി സീറ്റ് ബെല്‍റ്റ് ധരിക്കാതെ മറ്റ് അപകട ഭീഷണി ഉയര്‍ത്തിയ വാഹനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഹൈക്കോടതി നേരിട്ട് ഇടപെട്ടിരുന്നു. ഇതോടെയാണ് വാഹനം ഇനി നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും ആക്രിയാക്കാന്‍ നടപടിയെടുക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ അറിയിച്ചത്. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വകുപ്പ് ഹൈക്കോടതിയില്‍ നേരത്തെ അറിയിച്ചിരുന്നു. വാഹന ഉടമയ്ക്ക് 1.05 ലക്ഷം പിഴയും […]

പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ്; പിഴ 10000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പുകപരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് എത്തുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായി. പരിവാഹന്‍ സൈറ്റുമായി വ്യാജ ആപ്പ് ബന്ധിപ്പിച്ചാണ് ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ചില സാങ്കേതിക തകരാറുകള്‍ ഉണ്ടെങ്കില്‍ വാഹനങ്ങള്‍ പുകപരിശോധനയില്‍ പരാജയപ്പെടും. പ്രശ്‌നം പരിഹരിക്കാനാണ് സാധാരണയായി ആവശ്യപ്പെടുക. Also Read ; ഗുജറാത്തില്‍  ചാന്ദിപുര വൈറസ് വ്യാപനം ഉയരുന്നു ; ഇതുവരെ മരണപ്പെട്ടത് 20 പേര്‍, […]

കാറിലെ അഭ്യാസപ്രകടനം യുവാക്കളെ നല്ലനടപ്പിന് വിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ : കാറിനുള്ളിലെ അഭ്യാസ പ്രകടനം യുവാക്കളെ നല്ലനടപ്പിനു വിടാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങുവഴിയാണ് യുവാക്കളുടെ ആഘോഷപ്രകടനം.കാറിന്റെ നാല് വാതിലുകളും തുറന്നിട്ടായിരുന്നു യുവാക്കളുടെ യാത്ര.ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ചിരുന്ന നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി അല്‍ ഗാലിബ് വിന്‍ നസീര്‍, കൊല്ലം സ്വദേശികളായ അഫ്ത്താര്‍ അലി, സജാസ്, ശൂരനാട് സ്വദേശി ബിലാല്‍ നസീര്‍, മുഹമ്മദ് നജാസ് എന്നിവരെയാണ് നല്ലനടപ്പിന് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. Also Read ; വാതില്‍ കയര്‍ […]

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ; സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ ഇല്ല , മോട്ടോര്‍ വാഹന വകുപ്പിന് ആശ്വാസം

കൊച്ചി:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ആശ്വസമായി ഹൈക്കോടതി വിധി.സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല.സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.കൂടാതെ ഡ്രൈവിങ് പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പിന് മുന്നാട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. Also Read ; സംസ്ഥാനത്ത് ഉഷ്ണതരംഗ  ജാഗ്രത : പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ […]