ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ; സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ ഇല്ല , മോട്ടോര്‍ വാഹന വകുപ്പിന് ആശ്വാസം
കൊച്ചി:ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് ആശ്വസമായി ഹൈക്കോടതി വിധി.സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല.സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു.കൂടാതെ ഡ്രൈവിങ് പരിഷ്‌കരണവുമായി മോട്ടോര്‍ വാഹന വകുപ്പിന് മുന്നാട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. Also Read ; സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത : പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ […]





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































