November 22, 2024

റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍. 26ന് വൈകിട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ വിരുന്ന് ഒരുക്കുന്നത്. ബജറ്റ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാണ് തുക അനുവദിച്ചിരിക്കുന്നത്. ‘അറ്റ് ഹോം’ എന്ന പേരില്‍ ഒരുക്കുന്ന വിരുന്നിലേക്ക് പിണക്കങ്ങള്‍മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. Also Read; ഫെമ ലംഘനക്കേസ്; ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്ത് ഇ ഡി പരിപാടിക്ക് തുക അനുവദിക്കണമെന്ന് രാജ്ഭവന്‍ നേരത്തെ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ […]

ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്ത്

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി കെ രാജന്‍ രംഗത്ത്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പോര്‍മുഖം തുറക്കുകയാണെന്നും അദ്ദേഹം കരുതിയത് സംസ്ഥാന സര്‍ക്കാരിനെ ആക്രമിക്കാമെന്നാണെന്നും കെ രാജന്‍ പറഞ്ഞു. പൂരപ്പറമ്പില്‍ ആനയെത്തിയാല്‍ ആളു കൂടും. അതുപോലെയാണ് ഗവര്‍ണറുടെ കാര്യമെന്നും മന്ത്രി പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനെ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമമെന്നും അതിനാണ് ഗവര്‍ണര്‍ കോഴിക്കോട് ഇറങ്ങിയത് മന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read; ചൈനയില്‍ വന്‍ ഭൂചലനം, 111 പേര്‍ മരിച്ചു കെ […]

‘കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട’: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മലപ്പുറം: മലപ്പുറം ക്യാമ്പസിലെ റോഡിലിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂരിലെ ജനങ്ങളെ ഭയപ്പെടുത്തുന്നപോലെ തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളത്തിലേത്. എന്നാല്‍ പോലീസിനെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. പോലീസ് നിഷ്‌ക്രിയമാകാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടലാണെന്നും പോലീസിനെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാന്‍സലറുടെ അധികാരം സുപ്രീം കോടതി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചോളൂ, ആക്രമിക്കാന്‍ വരുന്നവര്‍ വരട്ടെ, സുരക്ഷാ വേണ്ടെന്ന് ഡിജിപിക്ക് […]

കര്‍ഷക ആത്മഹത്യ; സര്‍ക്കാരിനെതിരെ ഗവര്‍ണര്‍

ആലപ്പുഴയിലെ കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക ചെലവഴിക്കുന്നു. പാവപ്പെട്ട കര്‍ഷകരേയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത കര്‍ഷകന്‍ പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. Also Read; മാര്‍ട്ടിന്റെ […]

ഗവര്‍ണ്ണര്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്. Also Read;കേരളവര്‍മ്മയില്‍ നടന്നത് […]