ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി കണ്ടെത്താനുള്ളത് 126 പേരെ
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള ജനകീയ തെരച്ചില്‍ ഇന്നും തുടരും. ക്യാമ്പുകളില്‍ നിന്ന് സന്നദ്ധരായവരെയും ഉള്‍പ്പെടുത്തി മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും തെരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും തെരച്ചിലില്‍ പങ്കെടുക്കും. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ദുരന്തത്തില്‍പെട്ട 126 പേരെ ഇനിയും കണ്ടെത്താനുണ്ട്. Also Read; ഡല്‍ഹി പോലീസ് ഇനി മോഡേണാകും; യൂണിഫോമിന് പകരം ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. 14 ക്യാമ്പുകളിലായി […]