December 22, 2025

മൂന്നാര്‍ അതിശൈത്യത്തിലേക്ക്; പുല്‍മേടുകളില്‍ വ്യാപക മഞ്ഞുവീഴ്ച, ഒഴുകിയെത്തി സഞ്ചാരികളില്‍

മൂന്നാര്‍: അതിശൈത്യത്തിലേക്ക് കടന്ന് മൂന്നാര്‍. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷന്‍ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഭരണത്തിന്റെ പോരായ്മകള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു; മുഖ്യമന്ത്രിക്കെതിരെ സി പി ഐ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുവീഴ്ചയും ഉണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവന്‍മലയില്‍ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയില്‍ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തന്‍ ഉണര്‍വേകി. വരും […]

ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിത്തം

മൂന്നാര്‍: ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാര്‍ ടൗണില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചതിനാല്‍ ദുരന്തമൊഴിവായി. Also Read ; പട്ടാഴിയില്‍ കാണാതായ കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തി ബൈക്കിന് മുന്നില്‍ തീ പടരുന്നത് കണ്ട വഴിയോരക്കച്ചവടക്കാരന്‍ ബഹളം വച്ച് ബൈക്ക് നിറുത്തുകയും യാത്രക്കാര്‍ ഇറങ്ങി മാറുകയും ചെയ്തതിനാല്‍ വലിയ അപകടമില്ല. എന്നാല്‍ യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിന് സമീപം […]

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി. ചിന്നക്കനാലിലെ കുടിയേറ്റം ഒഴിപ്പിക്കല്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നത് എന്ന് സി വി വര്‍ഗീസ് പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്നതാണ് പാര്‍ട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. […]