October 18, 2024

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി – കെ ടി ജലീല്‍

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിലെ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെ ടി ജലീല്‍ എംഎല്‍എ. തന്റെ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം വളച്ചൊടിച്ചത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read ; ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവ് ഉള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്; റിപ്പോര്‍ട്ടില്‍ നടപടിയായില്ല മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി […]

കെ എം ഷാജിയുടെ പൊതുയോഗം മുടക്കിയെന്ന് ആരോപണം; നിഷേധിച്ച് ലീഗ് നേതൃത്വം

തിരുവനന്തപുരം: കെ എം ഷാജി നിലമ്പൂരില്‍ നടത്താനിരുന്ന പൊതുയോഗം മുസ്ലിം ലീഗ് നേതൃത്വം മുടക്കിയെന്ന് ആരോപണം. നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നായിരുന്നു പരിപാടി നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. നിലമ്പൂര്‍ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചിരുന്നത്. എന്നാല്‍ നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിന്‍വാങ്ങിയെന്നാണ് ആരോപണം. കമ്മിറ്റിയുടെ നടപടിയില്‍ നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രൂപ്പുകളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. Also Read ; 56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലയില്‍ നിന്ന് കണ്ടെത്തിയ മലയാളി […]

മുസ്ലീംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു

മലപ്പുറം: മുന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലീംലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. താനൂരിലെ വീട്ടിലായിരുന്നു അന്ത്യം.1953 ല്‍ മലപ്പുറത്തായിരുന്നു ജനനം. ബിരുദ പഠനത്തിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കെത്തിയത്.താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നു വന്നത്. 1992 ലെ ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001 ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് എംഎല്‍എയായത്. Also Read ; മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കാരണം കനത്ത മഴ ; ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് […]

അധികാര ധാര്‍ഷ്ട്യം സിപിഐഎമ്മിനെ സാധാരണക്കാരില്‍ നിന്ന് അകറ്റി; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സിപിഐഎമ്മിനെ വിമര്‍ശിച്ചും മുസ്ലിം ലീഗിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം. സുപ്രഭാതം ഇടതു അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് സുപ്രഭാതത്തിലെ വിമര്‍ശനം.’ഇടതുസര്‍ക്കാരിന് ജനങ്ങളിട്ട മാര്‍ക്ക്’ എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം വരെ ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് തിരിച്ചടിക്ക് കാരണമായെന്ന് എഡിറ്റോറിയല്‍ പ്രതിപാതിക്കുന്നുണ്ട്. Also Read ;ഇന്ത്യയില്‍ റിലീസ് ഉപേക്ഷിച്ച ചിത്രം ‘ മങ്കിമാന്‍ ‘ ഒടിടി റിലീസിനൊരുങ്ങുന്നു അസഹിഷ്ണുതയുടെയും ധാര്‍ഷ്ട്യത്തിന്റെയും വക്താക്കളായി ഒരു മറയുമില്ലാതെ സിപിഐഎം […]

റോഡ് ഷോയില്‍ അച്ചടക്കം പാലിക്കണം,നൃത്തം വേണ്ട ; ഷാഫി പറമ്പലിന്റെ വിജയാഘോഷത്തില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്

വടകര: വടകരയിലെ നിയുക്ത എം പി ഷാഫി പറമ്പലിന്റെ കണ്ണൂരിലെ വിജയാഘോഷത്തില്‍ പങ്കെടുക്കുന്നതില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ക്ക് വിലക്ക്. റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കുമ്പോള്‍ മതപരമായ അച്ചടക്കം പാലിക്കണമെന്നാണ് കൂത്തുപറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ ശബ്ദ സന്ദേശം. Also Read ; ‘അന്നും ഇന്നും വ്യക്തിപരമായി എനിക്ക് വിഷമമേയുള്ളു’; നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗോകുല്‍ സുരേഷ് കൂടാതെ മതപരമായ നിയന്ത്രണം ആവേശത്തിമിര്‍പ്പിന് അനുവദിക്കുന്നില്ലെന്നുമാണ് സന്ദേശത്തിലുണ്ട്‌. വനിതാ ലീഗ് പ്രവര്‍ത്തകര്‍ ഷാഫിക്ക് […]

എം വി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച : ഉമര്‍ ഫൈസിക്കെതിരെ ലീഗിനുള്ളില്‍ പടയൊരുക്കം

കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്‌ലീം ലീഗിനുള്ളില്‍ പടയൊരുക്കം ശക്തം.വ്യക്തി നേട്ടങ്ങള്‍ക്കായി ഉമര്‍ ഫൈസി നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ലീഗിനുള്ളില്‍ ശക്തമായിരിക്കുകയാണ്.ഒരേ വഴിയില്‍ രണ്ട് സമാന്തര രേഖകളായി പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളാണ് ഉമര്‍ ഫൈസി നടത്തുന്നതെന്ന് എന്നാണ് പ്രധാന ആരോപണം. അതോടൊപ്പം തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിച്ച ഘട്ടത്തില്‍ തന്നെ ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ അമര്‍ഷം നിറഞ്ഞിരുന്നു. പിന്നാലെ എം വി ജയരാജന്‍ ഉമ്മര്‍ ഫൈസിയെ മുക്കത്തെ […]

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്നാം സീറ്റിലെ ബുദ്ധിമുട്ട് സതീശന്‍ ലീഗിനെ അറിയിച്ചു. പകരം ലീഗിന് രാജ്യസഭാ സീറ്റ് നല്‍കും. ഈ ഫോര്‍മുല ലീഗ് അംഗീകരിച്ചെന്നും യുഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും വി ഡി സതീശന്‍ അറിയിച്ചു. ജൂലൈയില്‍ ഒഴിവുവരുന്ന സീറ്റ് ലീഗിന് നല്‍കും. രാജ്യസഭയില്‍ ലീഗിന് 2 സീറ്റ് ഉറപ്പാക്കുമെന്നാണ് ധാരണയെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. Also Read ; പോപ്പുലര്‍ ഫ്രണ്ടിന്റെയും ആര്‍എസ്എസിന്റെയും […]

സമസ്തയെ തൊട്ടാൽ കൈവെട്ടും; തലയും വാലും തീരുമാനിക്കുന്ന സാദിഖലി തങ്ങൾക്ക് മുന്നറിയിപ്പ്..!

മുസ്ലീം ലീഗിനെ അടുപ്പിക്കാന്‍ സി പി എമ്മിന്റെ ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍, മുസ്ലീം ലീഗും സമസ്താ നേതൃത്വവുമായുള്ള ഭിന്നത പുതിയ തലത്തിലേക്ക് മാറുന്നു. സമസ്തയുടെ പണ്ഡിതന്‍മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്ന് എസ് കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. സത്താര്‍ പന്തല്ലൂരിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു കഴിഞ്ഞു. മുസ്ലീം ലീഗിലും ഈ പ്രസ്താവന ഗൗരവമായ ചര്‍ച്ചയായിട്ടുണ്ട്. Also Read ; ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു  എസ് കെ […]

ബഹിഷ്‌കരണ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസില്‍

കോഴിക്കോട് : യു.ഡി.എഫിന്റെ ബഹിഷ്‌കരണ ആഹ്വാനം തള്ളി കോണ്‍ഗ്രസ്, മുസ്ലിംലീഗ് നേതാക്കള്‍ നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്തു. ഓമശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് നേതാവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനുമായ എന്‍. അബുബേക്കര്‍, മുസ്ലിംലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറി യു.കെ.ഹുസൈന്‍ , മുസ്ലീംലീഗ് കട്ടിപ്പാറ പഴവണ വാര്‍ഡ് പ്രസിഡന്റ് മൊയ്തു മുട്ടായി എന്നിവരാണ് പ്രഭാത യോഗത്തില്‍ പങ്കെടുത്തത്. മൊയ്തു […]

ലീഗില്ലെങ്കില്‍ യു ഡി എഫുണ്ടോ? ഷൗക്കത്ത് പൊന്നാനിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ? മറുപടി നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: പലസ്തീന്‍ ഐക്യദര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് മുസ്ലിം ലീഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗിന്റെ പരിപാടി നല്ല കാര്യമാണ്. പലസ്തീന്‍ അനുകൂല നിലപാട് രാജ്യത്ത് ശക്തിപ്പെടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീ?ഗിനെ ക്ഷണിച്ചതിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് പോയി നിര്‍ബന്ധിച്ച് ക്ഷണിച്ചതല്ല. ലീഗ് നേതാവാണ് ക്ഷണിച്ചാല്‍ സിപിഐഎം റാലിക്ക് വരുമെന്ന് പറഞ്ഞത്. അതിനോട് സിപിഐഎം പ്രതികരിച്ചു. എങ്കിലും വരുമെന്ന വ്യാമോഹമില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് […]

  • 1
  • 2