November 21, 2024

മുനമ്പം വിഷയം ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താനുള്ള ശ്രമങ്ങളെ തള്ളിക്കളയണം : നാഷണല്‍ ലീഗ്

കോഴിക്കോട്: മുനമ്പം വിഷയത്തെ ഉപയോഗിച്ച് വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്താന്‍ നടക്കുന്ന ശ്രമങ്ങളെ കേരളീയ സമൂഹം തള്ളിക്കളയണമെന്ന് നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.പി.അബ്ദുല്‍ വഹാബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ തന്നെ വിധിച്ചിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാന്‍ വഖഫ് നിയമത്തില്‍ തന്നെ വ്യവസ്ഥകളുണ്ട്. എന്നാല്‍ ഈ പാവപ്പെട്ട കുടുംബങ്ങളെ മറയാക്കി വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോം സ്റ്റേ ഉടമകളും നടത്തിയ കൈയ്യേറ്റം അംഗീകരിക്കാനാവില്ല. വഖഫ് ഭൂമി, ഫറൂഖ് കോളേജ് മറിച്ച് […]

കോണ്‍ഗ്രസും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം – നാഷണല്‍ ലീഗ്

പാലക്കാട് : മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച കൊടും വര്‍ഗീയവാദിയും ആര്‍എസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാട് ന്യൂനപക്ഷ – മതേതര സമൂഹത്തോടുള്ള കൊടുംചതിയാണെന്ന് നാഷണല്‍ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിരുന്നയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും മുന്‍കാല പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യാത്തത്, അദ്ദേഹത്തിന്റെ കപട മതേതര മുഖമാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. Also Read ; പ്രണയത്തിനും […]

വഖഫ് ബിൽ ബി.ജെ.പിയുടെ ഒളിയജണ്ട : നാഷണൽ ലീഗ്

എറണാകുളം: ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന വഖഫ് സ്വത്തുക്കള്‍ കോര്‍പ്പറേറ്റുകളും വ്യവസായ പ്രമുഖരുമുള്‍പ്പെടെയുള്ളവര്‍ക്ക് കീഴടക്കാന്‍ അവസരമൊരുക്കലും സാമുദായികമായ ചേരിതിരിവിന് കളമൊരുക്കലുമാണെന്ന് നാഷണല്‍ ലീഗ് സംഘടിപ്പിച്ച വഖഫ് സെമിനാര്‍. മുനമ്പം പ്രശ്‌നം നീതിപൂര്‍വ്വകമായും നിയമപരമായും പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ടി എ […]

മദ്രസകളെ തകര്‍ക്കാന്‍ അനുവദിക്കില്ല: നാഷണല്‍ ലീഗ്

കോഴിക്കോട്: രാജ്യത്തെ മദ്രസകളുടെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടണമെന്നും, മദ്രസ ബോര്‍ഡുകള്‍ക്കുള്ള ധനസഹായങ്ങള്‍ നിര്‍ത്തലാക്കണമെന്നുമുള്ള കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്ന് നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്. അങ്ങേയറ്റം വര്‍ഗീയപരവും വിവേചനപരവുമാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കമെന്നും മദ്രസ സംവിധാനത്തെ തകര്‍ക്കണമെന്ന സംഘപരിവാര്‍ അജണ്ടയാണ് ഇതിന് പിന്നിലെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. വഖഫ്, മദ്രസ, മുസ്ലിം – ക്രിസ്ത്യന്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെ നാളുകളായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു പോരുന്ന നടപടികള്‍ ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങള്‍ […]

പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

കോഴിക്കോട് : ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസുമായിട്ടുള്ള അടുത്ത ബന്ധം മതേതര സമൂഹത്തില്‍ വലിയ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകള്‍ ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള പല പ്രമാദ കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും കടുത്ത ഉദാസീനതയും യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹത്തെ ഇത് വളരെയധികം […]