നവകേരള സദസ്: മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും
തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും. തുടക്കത്തില്‍ കുറച്ച് ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടാകൂ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളില്‍ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ കാസര്‍കോട്ട് ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പര്യടനത്തില്‍ പൊതുവായി പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം. Join […]





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































