നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പ്രതിയാക്കിയാണ് കുറ്റപത്രം. നവീന്‍ ബാബു കൈകൂലി വാങ്ങിയതിന് തെളിവില്ലെന്നും കുറ്റപത്രത്തിലുണ്ട്. Also Read; ‘നൈറ്റ് ലൈഫ് നമ്മുടെ രാജ്യത്തിന് യോജിച്ചതല്ല, അതിന് തടയിടണം’: മേയര്‍ ബീന ഫിലിപ്പ് ‘യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഭാര്യയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. Also Read ; കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം നാലായി കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ […]

നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വന്ന കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിന് കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ടി വി പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടി ഒ […]

നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍. അടുത്ത മാസം ആറാം തിയതി കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ അന്വേഷണ സംഘത്തിന് തിരിച്ചടി ഉണ്ടാകാതിരിക്കാനാണ് തിടുക്കപ്പെട്ട് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പ്രാഥമികമായി പൂര്‍ത്തീകരിക്കേണ്ട നടപടികളാണ് അന്വേഷണം സംഘം ഇപ്പോള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത്.   അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ കളക്ടറുടെ മൊഴി വീണ്ടും […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. നിലവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. Also Read ; ദി […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷിക്കണം,തെളിവുകള്‍ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹര്‍ജിയില്‍ വിധി അടുത്ത മാസം

കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരിക്കെ നവീന്‍ ബാബു ആത്മഹത്യ ചെയ്തസംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മരണവുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. Also Read ; നാട്ടികയിലെ അപകടം ; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഗതാഗതമന്ത്രി […]

‘പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കണം’: കെ പി ഉദയഭാനു

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യയുടെ പ്രസംഗം പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാല്‍ അവര്‍ പോകാന്‍ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നുവെന്നും ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു. Also Read ; കേരളപിറവി ആഘോഷം സംഘടിപ്പിച്ച് താര സംഘടന അമ്മ ; അമ്മയ്ക്ക് പുതിയ ഭാരവാഹികളെ കൊണ്ടുവരുമെന്ന് സുരേഷ്‌ഗോപി അതേസമയം കണ്ണൂര്‍ കളക്ടര്‍ക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി പി […]

ദിവ്യക്ക് ഇന്ന് നിര്‍ണായകം ; ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ഇന്ന് നിര്‍ണായകം. റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദിവ്യ അപേക്ഷ നല്‍കിയത്. എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെയും പ്രശാന്തന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. Also Read; കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ് അതേസമയം […]

നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല

കണ്ണൂര്‍: പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല. വിഷയം ചര്‍ച്ച പോലും ചെയ്യാതെ പൂര്‍ണ വിവരങ്ങള്‍ പുറത്ത് വരട്ടെയെന്ന നിലപാടാണ് ജില്ലാ സെക്രട്ടറിയേറ്റ് സ്വീകരിച്ചത്. അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജില്ലാ കളക്ടറുടെ മൊഴിയില്‍ വ്യക്തതയില്ലെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. Also Read; അയോധ്യയിലെ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ 1 കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ തെറ്റ് ചെയ്തുവെന്ന് നവീന്‍ […]

കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പത്മചന്ദ്ര കുറുപ്പാണ് എഡിഎമ്മായി ചുമതലയേറ്റത്. ഇന്ന് രാവിലെയാണ് പത്മചന്ദ്ര കുറുപ്പ് ചേമ്പറിലെത്തി ചുമതലയേറ്റത്.മുന്‍പ് നാഷണല്‍ ഹൈവേ അക്വിസിഷനില്‍ ആയിരുന്നു പത്മചന്ദ്ര കുറുപ്പ്. നേരത്തെ ഇദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടയിരുന്നു. Also Read; വയനാട് ഉരുള്‍പൊട്ടല്‍; പുനരധിവാസം വൈകുന്നു, കളക്‌ട്രേറ്റിന് മുന്നില്‍ ദുരിതബാധിതരുടെ പ്രതിഷേധം കാര്യങ്ങളെല്ലാം മനസിലാക്കി വരുന്നതേയുള്ളൂ എന്നും വലിയ പ്രതീക്ഷയോടെയാണ് വന്നതെന്നുമായിരുന്നു എഡിമ്മായി ചുമതലയേറ്റതിന് പിന്നാലെ പത്മചന്ദ്ര കുറുപ്പിന്റെ ആദ്യ പ്രതികരണം. വിവാദങ്ങളൊന്നും ബാധിക്കില്ലെന്നും ശുഭാപ്തിവിശ്വാസത്തോടെയാണ് […]