പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും, എതിര്‍ത്ത് കക്ഷി ചേരാന്‍ നവീന്റെ കുടുംബം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ അപേക്ഷ നല്‍കുക. അതേസമയം ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്റെ കുടുംബം കക്ഷി ചേരും. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോ എന്ന് ഇന്ന് അറിയാം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. Also Read; ഗൂഢാലോചനയില്‍ പങ്ക്, ആരോപണമുന്നയിച്ച പ്രശാന്തിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം […]

എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

കണ്ണൂര്‍ : കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യയ്ക്ക് തിരിച്ചടി. മുന്‍കൂര്‍ ജാമ്യം കോടതി തള്ളി. തലശ്ശേരി കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റമാണ് ദിവ്യക്കെതിരെ ചുമത്തിയത്. നവീന്‍ ബാബുവിന്റെ മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ കോടതി വിധി. ദിവ്യക്കെതിരായ വിധി ആഗ്രഹിച്ചതെന്ന് നവീന്‍ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. Also Read; രക്തസമ്മര്‍ദം ഉയര്‍ന്നു; പോലീസുകാരുടെ സാന്നിധ്യത്തില്‍ പി പി ദിവ്യ ആശുപത്രിയില്‍ […]

രക്തസമ്മര്‍ദം ഉയര്‍ന്നു; പോലീസുകാരുടെ സാന്നിധ്യത്തില്‍ പി പി ദിവ്യ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഒളിവില്‍ കഴിയുന്ന പി.പി ദിവ്യ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടിയതായി സൂചന. അരമണിക്കൂറോളം ദിവ്യ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്നും ആശുപത്രിക്ക് സമീപം ചില പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. Also Read; നീലേശ്വരം അപകടം; അലക്ഷ്യമായി പടക്കങ്ങള്‍ കൈകാര്യം ചെയ്തതിന് കേസെടുത്ത് പോലീസ്, കമ്മിറ്റി ഭാരവാഹികള്‍ കസ്റ്റഡിയില്‍ പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ചൊവ്വാഴ്ച തലശ്ശേരി […]

നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച സംഭവം; പ്രശാന്തിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പരാതിക്കാരനായ ഇയാള്‍ സര്‍വീസിലിരിക്കെ ബിസിനസ് നടത്തിയെന്നും അനധികൃത അവധിയെടുത്തെന്നും പെട്രോള്‍ പമ്പിന് അനുമതി നേടിയത് നിയമപരമായിട്ടല്ലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പ്രശാന്ത് ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രശാന്തിനെ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നായിരുന്നു ആരോഗ്യ മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. പ്രശാന്ത് ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. Also Read; ‘മാധ്യമപ്രവര്‍ത്തകര്‍ പട്ടികള്‍’ തന്നെയെന്ന് കൃഷ്ണദാസ്; സിപിഎം […]

എഡിഎം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം

കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. അന്വേഷണ സംഘത്തില്‍ ആറ് പേര്‍. മേല്‍നോട്ട ചുമതല കണ്ണൂര്‍ റേഞ്ച് ഐജിക്കായിരിക്കും. എഡിഎമ്മിന്റെ മരണത്തില്‍ 11 ദിവസത്തിന് ശേഷമാണ് അന്വേഷണ സംഘത്തെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ ദിവ്യയെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത് എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. Also Read; സിപിഎം വിട്ട അബ്ദുള്‍ ഷുക്കൂറിനെ റാഞ്ചാന്‍ കോണ്‍ഗ്രസും ബിജെപിയും; […]

നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിനെതിരെ കുരുക്ക് മുറുകുന്നു,പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് പെട്രോള്‍ പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. അതുകൊണ്ട് തന്നെ സര്‍വീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. Also […]

നവീന്റെ മരണകാരണം വ്യക്തിഹത്യ, മാധ്യമങ്ങളെ വിളിച്ചുവരുത്തിയത് ആസൂത്രിതം ; ദിവ്യക്കെതിരെ പ്രോസിക്യൂഷന്‍

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യക്കെതിരെ ശക്തമായ വാദങ്ങളുമായി പ്രോസിക്യൂഷന്‍.ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കുമെന്നും 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ദിവ്യ ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. Also Read; തൃശൂരില്‍ ഭിന്നശേഷിക്കാരന്റെ തട്ടുകടയിലേക്ക് ആടിന്റെ മാംസം തള്ളി സാമൂഹ്യവിരുദ്ധര്‍ മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. വ്യക്തിഹത്യയാണ് […]

യാത്രയയപ്പ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് കണ്ണൂര്‍ ജില്ലാ അധ്യക്ഷയായിരുന്ന പി പി ദിവ്യ തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തി. പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ നിന്നാണ് നിര്‍ണ്ണായക വിവരം ലഭിച്ചത്. എന്നാല്‍ പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. Also Read; തൃശൂരില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ജിഎസ്ടി റെയ്ഡ് ; കണ്ടെടുത്തത് 120 കിലോ സ്വര്‍ണം അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന […]

നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പരസ്യപ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാം, ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല: സുപ്രീംകോടതി നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ […]

എഡിഎം നവീന്‍ ബാബു അവസാനയാത്രയില്‍ ഒരു താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നെന്ന് ഡ്രൈവറുടെ മൊഴി

കണ്ണൂര്‍: യാത്രയയപ്പ് യോഗത്തിന് ശേഷം എഡിഎം നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സിന്റെ ഒരു താക്കോല്‍ തനിക്ക് കൈമാറിയിരുന്നതായി ഡ്രൈവര്‍ എം.ഷംസുദ്ദീന്റെ മൊഴി. യോഗത്തിന് പിന്നാലെ ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുനീശ്വരന്‍ കോവിലിനടുത്ത് ഇറങ്ങുമ്പോഴാണ് താക്കോല്‍ കൈമാറിയതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. നേരത്തെ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ താമസിച്ചിരുന്നു.അദ്ദേഹം താമസം കഴിഞ്ഞ് പോകുമ്പോള്‍ കൈമാറിയ താക്കോല്‍ ഉപയോഗിച്ചായിരിക്കാം നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച നവീന്‍ ബാബു തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സ് തുറന്നതെന്നാണ് പോലീസ് കരുതുന്നത്. Also […]