നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്
പത്തനംതിട്ട : നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ റിപ്പാര്‍ട്ടിലാണ് രക്തക്കറയുടെ പരാമര്‍ശമുള്ളത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എന്നാല്‍ എഡിഎമ്മിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി […]