നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിനെതിരെ പെട്രോള്‍ പമ്പുടമ ടി വി പ്രശാന്ത് നല്‍കിയെന്ന് പറഞ്ഞ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ഇതോടെ നവീന്‍ ബാബുവിന്റെ മരണത്തിലെ നിര്‍ണായക വിവരമാണ് പുറത്തായിരിക്കുന്നത്. ഒക്ടോബര്‍ പത്തിനോ അതിനടുത്ത ദിവസങ്ങളിലോ ടി വി പ്രശാന്തന്‍ എന്ന പേരില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കിയത്. Also Read ; കാസര്‍കോട് മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ടു, ഒരാളുടെ മൃതദേഹം ലഭിച്ചു പെട്രോള്‍ […]

നവീന്‍ബാബുവിന്റെ മരണം ; അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നെന്ന് പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

പത്തനംതിട്ട : നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പോലീസ് തയ്യാറാക്കിയ റിപ്പാര്‍ട്ടിലാണ് രക്തക്കറയുടെ പരാമര്‍ശമുള്ളത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല.   എന്നാല്‍ എഡിഎമ്മിന്റേത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നായിരുന്നു പോലീസ് ഹൈക്കോടതിയെ അറിയിച്ചത്. കൂടാതെ പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നും സിബിഐ വരേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് പി […]

നവീന്‍ ബാബുവിന്റെ മരണം: കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയനെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം

പത്തനംതിട്ട: നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ക്കെതിരായ മൊഴിയില്‍ ഉറച്ച് കുടുംബം. പെട്രോള്‍ പമ്പ് വിഷയത്തിലും യാത്രയയപ്പിലും ഗൂഢാലോചന സംശയിക്കുന്നതായി കണ്ണൂരില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന് കുടുംബം മൊഴി നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെയും മറ്റു കുടുംബാംഗങ്ങളുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. Also Read; കൊടകര കുഴല്‍പ്പണക്കേസ്: ഇ.ഡിയോട് വിശദീകരണം തേടി ഹൈക്കോടതി നവീന്‍ ബാബു വിളിച്ചതാരൊക്കെയാണെന്ന് വ്യക്തത വരുത്താനായി നവീന്‍ ബാബുവിന്റെ കോള്‍ ലിസ്റ്റിന്റെ കോപ്പിയുമായാണ് അന്വേഷണസംഘം എത്തിയത്. മൊഴിയെടുത്തതിനുശേഷം കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് […]